സൗദി:മൈന്‍ പൊട്ടിത്തെറിച്ച് ഗാര്‍ഡ് കൊല്ലപ്പെട്ടു,ഹൂത്തി വിമതര്‍ പിന്നോട്ടില്ല,സഖ്യത്തിന് കാലിടറി!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: മൈന്‍ പൊട്ടിത്തെറിച്ച് സൗദി സൈനികന്‍ കൊല്ലപ്പെട്ടു. യെമന്‍- സൗദി അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന അതിര്‍ത്തി രക്ഷാസേനയിലെ ഗാര്‍ഡാണ് മരിച്ചത്. മറ്റ് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയിലായിരുന്നു സംഭവമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എസ്പിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അയല്‍രാജ്യമായ യെമനിലെ ഹൂത്തി വിമതരെ തുരത്തുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം പോരാട്ടം തുടരുകയാണ്. ഇതിനിടെ സൗദി സുരക്ഷാ സേനയിലെ 130 ഓളം അംഗങ്ങള്‍ ഇതിനകം തന്നെ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യെമനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിലാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുള്ളത്.

സൗദി സഖ്യം മന്‍സൂര്‍ ഹാദിയ്ക്ക് വേണ്ടി

സൗദി സഖ്യം മന്‍സൂര്‍ ഹാദിയ്ക്ക് വേണ്ടി

2015 മാര്‍ച്ചില്‍ യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സൗദി ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, ഈജിപ്ത്, ജോര്‍ദ്ദാന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് സൗദി പടനയിക്കുന്ന സഖ്യം. മന്‍സൂര്‍ ഹാദിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് വേണ്ടി ഹൂത്തികള്‍ ശ്രമിക്കുമ്പോള്‍ തിരികെ അധികാരത്തിലെത്തിയ്ക്കാനാണ് സഖ്യത്തിന്റെ ശ്രമം.

ഹൂത്തികളുടെ തന്ത്രങ്ങള്‍ പാളുന്നു

ഹൂത്തികളുടെ തന്ത്രങ്ങള്‍ പാളുന്നു

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 47,847 റോക്കറ്റുകളാണ് ഹൂത്തി വിമതര്‍ സൗദിയ്ക്ക് നേരെ തൊടുത്തുവിട്ടത്. ബാലിസ്റ്റിക് മിസൈലുള്‍പ്പെടെ യെമനില്‍ നിന്നുള്ള മിസൈലുകളെല്ലാം സൗദി സൈന്യത്തിന്റെ ഇടപെടലോടെ നിര്‍വീര്യമാക്കുകയും ചെയ്തു. സഖ്യത്തിന്റെ വക്താവ് ജനറല്‍ അസീരിയാണ് അല്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 സൗദിയെ സുരക്ഷിതമാക്കണം

സൗദിയെ സുരക്ഷിതമാക്കണം

അയല്‍രാജ്യമായ യെമനെ സുസ്ഥിരമാക്കി സൗദിയെ സുരക്ഷിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഖ്യത്തിന്റെ വക്താവ് അസീരി വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സഖ്യത്തിന്റെ ഇടപെടല്‍ കൊണ്ട് 80 മുതല്‍ 85 ശതമാനം യെമനിന്റെ ഭൂപ്രദേശങ്ങള്‍ മന്‍സൂര്‍ ഹാദിയുടെ യെമന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സനയില്‍ നിന്ന് പിന്നോട്ടില്ല

സനയില്‍ നിന്ന് പിന്നോട്ടില്ല

യെമന്‍ തലസ്ഥാനമായ സനായുടേയും സൗദി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നോര്‍ത്തേണ്‍ ഹൈലാന്‍ഡ്‌സിന്റെയും നിയന്ത്രണം ഇപ്പോഴും ഹൂത്തികള്‍ക്കാണ്.

ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 7,700 പേര്‍ യെമനില്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്ക്. ഈ വര്‍ഷം യെമനി ജനത കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടുവെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
A mine blast killed a Saudi border guard on Sunday on the kingdom's southern frontier with war-wracked Yemen, the interior ministry said.
Please Wait while comments are loading...