ആധുനിക അടിമത്തം; ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ, രണ്ടാം സ്ഥാനത്ത് ചൈന
ലോകത്ത് ഏറ്റവും കൂടുതൽ അടിമകൾ ഉള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. 11 മില്യൺ ജനങ്ങളാണ് ഇന്ത്യയിൽ ആധുനിക നിലയിലെ അടിമത്തത്തിൽ ഉൾപ്പട്ടതെന്നാണ് റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനയായ ഫ്രീ വാക്ക് ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും സമ്പന്നമായ 20 രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ നിർബന്ധിത തൊഴിലിലേക്ക് തള്ളി വിടുന്നുണ്ടെന്നും ആധുനിക അടിമത്തത്തിൽ ഉൾപ്പെടുന്ന 50 ദശലക്ഷത്തോളം ജനങ്ങളിൽ പകുതിയും ഈ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആധുനിക അടിമകളുടെ എണ്ണത്തിൽ ചൈനയാണ് രണ്ടാം സ്ഥാനത്ത് 4.8 മില്യൺ. റഷ്യ-19 മില്യൺ, ഇന്തോനേഷ്യ-1.8 മില്യൺ, തുർക്കി 1.3 മില്യൺ, യു എസ് 1.1 മില്യൺ എന്നിങ്ങനെയാണ് കണക്കുകൾ. സ്വിറ്റ്‌സർലൻഡ്, നോർവേ, ജർമ്മനി, നെതർലാൻഡ്‌സ്, സ്വീഡൻ, ഡെൻമാർക്ക്, ബെൽജിയം, അയർലൻഡ്, ജപ്പാൻ, ഫിൻലാൻഡ് എന്നിങ്ങനെ ജി-20 യിൽ അംഗങ്ങളായ രാജ്യങ്ങളിലാണ് ആധുനിക അടിമത്തം ഏറ്റവും കുറവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ഉയർന്ന സാമ്പത്തിക സാഹചര്യം, ലിംഗസമത്വം, സാമൂഹിക ക്ഷേമം, രാഷ്ട്രീയ സ്ഥിരത, ശക്തമായ നീതി ന്യായ സംവിധാനങ്ങൾ എന്നിവ ഉണ്ടായിട്ടും ഈ രാജ്യങ്ങളിലും ആയിരക്കണക്കിന് പേർ ജോലി ചെയ്യാനും വിവാഹിതരാകാനും നിർബന്ധിതരാകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ സപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. 28 മില്യൺ ജനങ്ങൾ നിർബന്ധിത തൊഴിലിനും 22 മില്യൺ ആളുകൾ വിവാഹത്തിനും നിർബന്ധിതരാകുന്നുണ്ടെന്നായിരുന്നു വാക് ഫ്രീ ഫൗണ്ടേഷനുമായി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിതയത്. 2016 നെ അപേക്ഷിച്ച് 10 മില്യൺ വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2021 അവസാനത്തോടെ ആധുനിക അടിമത്തം ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ ഉത്തര കൊറിയ, എറിത്രിയ, മൗറിറ്റാനിയ, സൗദി അറേബ്യ, തുർക്കി എന്നിവയായിരുന്നു. അതേസമയം എല്ലാ രാജ്യങ്ങളിലും പല മേഖലകളിലും വിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും നിർബന്ധിത തൊഴിൽ സംഭവിക്കുന്നുവെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
യുകെ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങൾ അടിമത്തത്തിനെതിരെ പോരാടുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ഇടപെടലുകൾ ആവശ്യമുള്ളതിനേക്കാൾ ഏറെ കുറവാണ്. ഭൂരിഭാഗം ജി20 രാജ്യങ്ങളും ആധുനിക അടിമത്തം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications