ഈജിപ്തിലെ മുസ്ലീം പള്ളി സന്ദര്‍ശിക്കാന്‍ മോദി: എന്തുകൊണ്ട് ഇന്ത്യയില്‍ പ്രസക്തം, കാരണം ഇതാണ്!!
ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തും. ശനിയാഴ്ച്ച ഇമാം അല്‍ ഹക്കീം ബി അമര്‍ അല്ലാ മുസ്ലീം പള്ളി പ്രധാനമന്ത്രി ഈജിപ്തില്‍ സന്ദര്‍ശിക്കുന്നുണ്ട്. ആയിരം വര്‍ഷത്തോളം പഴക്കമുള്ളാണ് കെയ്റോയിലുള്ള ഈ പള്ളി. ഇന്ത്യയിലും ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
മോദി ദീര്‍ഘകാലമായി ളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലെ ഒരു മുസ്ലീം സമുദായത്തിന് ഏറെ പ്രിയപ്പെട്ടതാണ് ഈ പള്ളി. ആറ് വര്‍ഷത്തോളം നീണ്ട അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാണ് പള്ളി വീണ്ടും തുറന്നതെന്ന് ഈജിപ്ഷ്യന്‍ ടൂറിസം വകുപ്പ് പറയുന്നു. കെയ്റോയിലെ ഇസ്ലാമിക കേന്ദ്രങ്ങളിലേക്കുള്ള ടൂറിസം സാധ്യത വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പള്ളി പുതുക്കി പണിതത്.

അതേസമയം ഈ മുസ്ലീം പള്ളിയുടെ അറ്റകുറ്റപണികള്‍ക്ക് ധനസഹായം നല്കിയവരില് ദാവൂദി ബോറ വിഭാഗവുമുണ്ട്. അതുകൊണ്ടാണ് ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം വരുന്നത്. ഗുജറാത്ത് ഭരിക്കുന്നതിന് തനിക്ക് ഏറെ സഹായം ചെയ്ത് തന്നവരാണ് ബോറ വിഭാഗമെന്ന് നേരത്തെ മോദി പ്രശംസിച്ചിരുന്നു.
രാജ്യസ്നേഹികളും, നിയമത്തെ വിലമതിക്കുന്നവരും, സമാധാന പാലകരുമാണ് ഈ വിഭാഗമെന്ന് മോദി പറഞ്ഞിരുന്നു. കയ്റോയിലെ ബോറ വിഭാഗത്തിന് അവരുടെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഇതിനെ കാണുന്നത്. ഫാത്തിമി ഇസ്മായിലി ത്വയ്യിബി വിശ്വാസത്തെയാണ് ദാവൂദി ബോറകള്‍ പിന്തുടരുന്നത്. ഈജിപ്തിലാണ് ഇവരുടെ പൂര്‍വികരെല്ലാം ഉള്ളത് അവിടെ നിന്നാണ് ഇവര്‍ യെമനിലേക്കും, പിന്നീട് ഇന്ത്യയിലേക്കും കുടിയേറിയത്.
1539ല്‍ ഇന്ത്യയിലെ ബോറ വിഭാഗം ഒരുപാട് വളര്‍ന്നിരുന്നു. ഇവര്‍ യെമനില്‍ നിന്ന് ഗുജറാത്തിലെ സിദ്ധ്പൂരിലേക്ക് പൂര്‍ണമായും പറിച്ചുനടപ്പെട്ടിരുന്നു. സിദ്ധ്പൂരില്‍ ബോറകളുടെ പൗരാണിക രീതിയിലുള്ള ധാരാളം വീടുകളുമുണ്ട്. വെള്ള വസ്ത്രങ്ങളും,സ്വര്‍ണ നിറത്തിലുള്ള തൊപ്പികളുമാണ് ബോറ വിഭാഗത്തിലെ പുരുഷന്മാര് ധരിക്കുക. വര്‍ണാഭമായ ബുര്‍ഖകളാണ് സ്ത്രീകള്‍ ധരിക്കുക. ഇന്ത്യയിലെ പരമ്പരാഗത മുസ്ലീങ്ങള്‍ ധരിക്കുന്ന കറുപ്പ് ബുര്ഖയില് നിന്ന് തീര്‍ത്തും വ്യത്യസ്തമാണിത്.
ബോറകളില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഷിയാ ഭൂരിപക്ഷ വിഭാഗമാണ് ഇതിലൊന്ന്. ഇവര്‍ വ്യാപാരികളാണ്. രണ്ടാമത്തേത് ബോറ ന്യൂനപക്ഷങ്ങളാണ്. ഇവര്‍ കര്‍ഷകരാണ്. ഇന്ത്യയില്‍ മാത്രം അഞ്ച് ലക്ഷം ബോറ മുസ്ലീങ്ങളുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്രത്തോളമുണ്ടാകും. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യം കാണാം. സൂറത്താണ് ഇവരുടെ ആസ്ഥാന കേന്ദ്രം.
മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ തന്നെ ഇവരുമായി അടുത്ത ബന്ധമുണ്ടായിരന്നത്. 2011ല്‍ ദാവൂദി ബോറ വിഭാഗത്തിന്റെ തലവനായ സയ്യിദ്ന ബുര്‍ഹാനുദ്ദീന്റെ നൂറാം പിറന്നാള്‍ ആഘോഷത്തിനായി മോദിയെ ക്ഷണിച്ചിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയാണ് മോദി. ബുര്‍ഹാനുദ്ദീന്‍ 2014ല്‍ മരിച്ചപ്പോള്‍ മോദി മുംബൈയിലെത്തി അനുശോചനം അറിയിച്ചിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications