കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ മോദിക്ക് ഡോക്ടറേറ്റ്?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദിക്ക് ഡോക്ടറേറ്റ് ലഭിച്ചേക്കും. അമേരിക്കയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ലൂസിയാനയാണ് മോദിയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. വികസനരംഗത്തെ മോദിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച ബാറ്റണ്‍ റോയില്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ചേര്‍ന്ന്, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പി എച്ച് ഡി നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തില്‍ നടത്തിയ വികസന പരിപാടികകള്‍ കണക്കിലെടുത്താണ് മോദിക്ക് ഹോണറ്റി ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം പ്രസിഡണ്ട് റൊണാള്‍ഡ് മേസന്‍ ജൂനിയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

modi

സാമൂഹിക ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി മോദിയെ ആദരിക്കുന്നത്. ഇതില്‍ത്തന്നെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വികസനത്തിനും ശാക്തീകരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളെ യൂണിവേഴ്‌സിറ്റി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ 100 ദിവസത്തെ പ്രകടനവും യൂണിവേഴ്‌സിറ്റി കണക്കിലെടുത്തിട്ടുണ്ട്.

മോദിക്ക് ഡോക്ടറേറ്റ് നല്‍കാനുള്ളത് യൂണിവേഴ്‌സിറ്റിയുടെ തീരുമാനമാണ്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോദിയുടെ താല്‍പര്യമാണ്. 2002ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയെ സതേണ്‍ യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ലൂസിയാന ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

English summary
Southern University System of Louisiana in the United States has decided to offer Prime Minister Narendra Modi an honorary doctorate for his work in inclusive growth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X