കോവിഡ് പ്രതിരോധം: ജോ ബൈഡന് ആഗോള ഉച്ചകോടി വിളിച്ചു ചേര്‍ത്തേക്കും, മോദിയും അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബിഡൻ വിശാലമായ ആഗോള ഉച്ചകോടി വിളിച്ച് ചേര്‍ത്തേക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള കോവിഡ് -19 പ്രതിരോധം, വാക്സിനേഷന്, വാക്സിന് വിതരണം എന്നീ മേഖലകളിലായിരിക്കും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ സെപ്റ്റംബർ 20 ന് യുഎൻ ജനറൽ അസംബ്ലി (യു എൻ ജി എ)യുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതേ ആഴ്ച തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലെത്തുന്നത്. സെപ്റ്റംബര്‍ 23 നാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച. ജോ ബൈഡന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നത്. സെപ്തംബര്‍ 25 ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തും മോദി സംസാരിക്കും.
ഇന്ത്യ-പസഫിക് മേഖലയിൽ വിതരണത്തിനായി 1 ബില്യൺ ഡോസ് വാക്സിനുകൾ നിർമ്മിക്കാനുള്ള ക്വാഡ് പങ്കാളികളായ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ബഹുരാഷ്ട്ര ശ്രമത്തിന്റെ ഭാഗം കൂടിയാണ് അമേരിക്ക. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് നേരിട്ടോ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് പ്രോഗ്രാം വഴിയോ സ്വതന്ത്രമായി ദശലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. അത് ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെടുന്നത്.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ
ഈ സാഹചര്യത്തില്‍ കൂടിയാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആഗോള ഉച്ചകോടി വിളിച്ച് ചേര്‍ക്കാന്‍ ജോ ബൈഡന് ഒരുങ്ങുന്നത്. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുമെന്ന അവകാശ വാദത്തോടെയായിരുന്നു ജോ ബൈഡന് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. തീവ്രമായ ഡെൽറ്റ വകഭേദവും വാക്സിന് എടുക്കാനുള്ള മടിയുമാണ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
പുതിയ പകർച്ചവ്യാധി കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലും വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും അവയുടെ ദീർഘകാല പാർശ്വഫലങ്ങളെക്കുറിച്ചും സംശയം പ്രകടിപ്പിച്ച് വാക്സിന് എടുക്കാത്തവരിലുമാണ് വൈറസ് ബാധ വ്യാപകമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ രീതിക്കെതിരെ ശക്തമായ ക്യാംപെയിനും അമേരിക്കന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications