കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ട്രംപ് കൂടിക്കാഴ്ച്ചയില്‍ കശ്മീര്‍ ചര്‍ച്ചാ വിഷയം, ഉഭയകക്ഷി പ്രശ്‌നം, ബാഹ്യ ഇടപെടല്‍ വേണ്ട

Google Oneindia Malayalam News

പാരീസ്: ജി7 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച്ച നടത്തി. കശ്മീര്‍ വിഷയമാണ് പ്രധാനമായും ചര്‍ച്ചയായത്. കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ മറ്റൊരു രാജ്യത്തിന് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണ്. ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും മോദി ട്രംപിനോട് പറഞ്ഞു.

1

കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരുതുന്നതാണ് ട്രംപ് മോദിയോട് പറഞ്ഞു. ഇന്ത്യയും പാകിസ്താനും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. മോദി പാകിസ്താനോട് സംസാരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ നിരവധി കാര്യങ്ങളില്‍ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു. പാകിസ്താനിലെ തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ ഇമ്രാന്‍ ഖാനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ദാരിദ്ര്യത്തിനെതിരെയും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെയും പോരാടാമെന്ന് ഉറപ്പ് നല്‍കിയതാണ്. ഈ കാര്യങ്ങളില്‍ തുടര്‍ന്നും സഹകരണമുണ്ടാകുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യക്കും അമേരിക്കയ്ക്കും പല മേഖലയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമെന്നും മോദി ട്രംപിനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം ട്രംപ് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒരുപാട് ഇന്ത്യക്കാര്‍ അമേരിക്കയില്‍ നിക്ഷേപം നടത്തുന്നുണ്ട്. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നുണ്ട്. ഞങ്ങള്‍ അതില്‍ യുഎസ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. അതേസമയം കശ്മീര്‍ വിഷയം നല്ല രീതിയില്‍ പരിഹരിക്കാന്‍ പാകിസ്താനും കൂടി മുന്നോട്ട് വരുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു.

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!

English summary
Modi trump talks in the sidelines of g7 summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X