മനുഷ്യാവകാശത്തില്‍ മോദിക്ക് 'ക്ലാസെടുക്കാനില്ല', ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും. എന്നാല്‍ മനുഷ്യാവകാശത്തില്‍ മോദിക്ക് 'ക്ലാസെടുക്കാന്‍' ഇല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ വ്യക്തമാക്കി.
'മാധ്യമസ്വാതന്ത്ര്യം, മതപരമായ വിഷയത്തില്‍ അടക്കമുള്ള സ്വാതന്ത്ര്യം എന്നിവ മറ്റൊരു രാജ്യത്ത് വെല്ലുവിളി നേരിടുമ്പോള്‍ അക്കാര്യത്തില്‍ യുഎസ് നിലപാട് അറിയിക്കാറുണ്ട്. മനുഷ്യാവകാശത്തില്‍ ക്ലാസെടുക്കുന്നത് പോലെകാര്യങ്ങള്‍ പറയാന്‍' യുഎസ് ഉദ്ദേശിക്കുന്നില്ലെന്നും സള്ളിവന്‍ പറഞ്ഞു.

'ഇന്ത്യയിലെ രാഷ്ട്രീയവും, ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യവുമെല്ലാം അവരുടെ ആഭ്യന്തര കാര്യമാണ്. അത് ഇന്ത്യക്കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്, അതില്‍ അമേരിക്കയ്ക്ക് യാതൊന്നും' ചെയ്യാനില്ലെന്നും ജേക്ക് സള്ളിവന്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നിരവധി പേര്‍ മോദിയുടെ ഭരണത്തില്‍ ഇന്ത്യയിലുണ്ടാവുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങള്‍ ബൈഡനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ചൈനയ്‌ക്കെതിരെ തന്ത്രപരമായ പ്രതിരോധത്തിന് ശ്രമിക്കുന്ന യുഎസ്സിന്, ഇന്ത്യയിലെ വിഷയങ്ങളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചേക്കാം.പ്രതിരോധ സഹകരണം, സെയില്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ് പോലുള്ള വിഷയങ്ങളും, ഇന്ത്യയില്‍ യുഎസ് കമ്പനികളും, മൈക്രോണ്‍ ടെക്‌നോജളജിയും നിക്ഷേപിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും സംസാരിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ടെസ്ല മേധാവി ഇലോണ്‍ മസ്‌കിനെ അടക്കമുള്ള സിഇഒകളെ പ്രധാനമന്ത്രി കണ്ടിരുന്നു. അതേസമയം ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്ന കാര്യം ചര്‍ച്ചയായേക്കും. യുഎസ്സും ഇന്ത്യയും ഒരുപോലെ ഇവരെ വെല്ലുവിളിയായിട്ടാണ് കാണുന്നത്. ചൈനയുടെ സൈനിക കരുത്ത് മറ്റ് രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന നിലപാടാണ് യുഎസ്സിനുള്ളത്.
മോദിയുടെ സന്ദര്‍ശനം ചൈനയെ കുറിച്ച് സംസാരിക്കാന്‍ മാത്രമുള്ളതല്ല. സൈനിക-സാങ്കേതിവിദ്യാ മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനമാണ് ചര്‍ച്ചയാവുകയെന്ന് സള്ളിവന്‍ പറഞ്ഞു. അതേസമയം യുഎസ് പ്രസിഡന്റും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് മോദിക്കായി ഇന്ന് രാത്രി അത്താഴ വിരുന്നൊരുക്കുന്നുണ്ട്.
വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ മോദിക്ക് നാളെ സ്വീകരണവും ഒരുക്കും. ബൈഡന്റെ ഓവല്‍ ഓഫീസില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുക. അതേസമയം ഇരുവരും തമ്മിലുള്ള സംയുക്ത വാര്‍ത്താസമ്മേളനവും തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.












Click it and Unblock the Notifications