കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ മകനല്ല 'ജിഹാദി ജോണ്‍' എന്ന് എംവാസിയുടെ പിതാവ്

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടന്‍ സ്വദേശിയായ എംവാസിയാണ് ക്രൂരതയുടെ പര്യായമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ എന്ന വെളിപ്പെടുത്തലിനെതിരെ എംവസിയുടെ പിതാവ് രംഗത്ത്. തന്റെ മകനാണ് ജിഹാദ് ജോണ്‍ എന്നതിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇല്ലാക്കഥ ചമയ്ക്കുകയാണെന്നും അവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആരാച്ചാര്‍ കുവൈത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറി പാര്‍ത്ത എംവസിയാണെന്ന് കഴിഞ്ഞയാഴ്ചയാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എംവസിയുടെ ശബ്ദം അവരുടെ മാതാവ് തിരിച്ചറിഞ്ഞതായി കുവൈത്ത് പോലീസും സ്ഥിതീകരിക്കുന്നു.

isis-beheading

ഇതിന്റെ അടിസ്ഥാനത്തില്‍ എംവസിയുടെ മാതാപിതാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കുന്ന വിദേശികളുടെ കഴുത്തിവെട്ടിയാണ് ജിഹാദി ജോണ്‍ കുപ്രസിദ്ധനായത്.

കറുത്ത വസ്ത്രം കൊണ്ട് മുഖം മറച്ച് വലതുകൈ കൊണ്ട് ബന്ദികളുടെ തല ശരീരത്തോട് ചേര്‍ത്ത് പിടിച്ച് ഇടതുകൈകൊണ്ട് കഴുത്തറുക്കകയാണ് ജിഹാദി ജോണിന്റെ കൊലപാതക രീതി. ആഗസ്റ്റില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ വധിക്കുന്ന വീഡിയോയിയലാണ് ഇയാള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെയും ജിഹാദി ജോണ്‍ കൊലപ്പെടുത്തി.

English summary
Mohammed Emwazi's father says No proof my son is 'Jihadi John'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X