കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ?'; തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: മങ്കിപോക്‌സ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആശങ്കയേറുന്നു. മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്ന ആലോചനയിലാണ് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന യോഗം ചേരും.

ജൂണ്‍ 23നായിരിക്കും ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരുക. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. ആരോഗ്യ വിദഗ്ധരടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കും.

monkey pox

ആഫ്രിക്കയ്ക്ക പുറത്തേക്കു മങ്കിപോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന യോഗം വിളിക്കുന്നത്. മങ്കിപോക്‌സ് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അന്ന് ചുവപ്പില്‍ ..ഇന്ന് വെള്ളയില്‍...എങ്ങോട്ടാണ് ഈ സൗന്ദര്യത്തിന്റെ പോക്ക്.! സാരിയില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

''മങ്കിപോക്സ് പകര്‍ച്ച അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണ്. അതുകൊണ്ടാണ്, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ പ്രകാരം എമര്‍ജന്‍സി കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയായിരിക്കും മീറ്റിങ് വിളിച്ചുചേര്‍ക്കുക. അന്താരാഷ്ട്ര തലത്തില്‍ ആശങ്കക്ക് കാരണമായ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയാണോ ഇതെന്ന് വിലയിരുത്തുന്നതിന് വേണ്ടിയായിരിക്കും യോഗം ചേരുക,'' ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനൊം പറഞ്ഞു.

'മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യം'; വിമർശിച്ച് കെ സുരേന്ദ്രൻ'മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യം'; വിമർശിച്ച് കെ സുരേന്ദ്രൻ

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടെയാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുതരമായ ആരോഗ്യസ്ഥിതി വരുമ്പോഴാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാറുള്ളത്. നിലവില്‍ പോളിയോ, കൊവിഡ് 19 എന്നീ രോഗങ്ങള്‍ മാത്രമാണ് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുള്ളത്.

കടുത്ത പനി, തലവേദന, ദേഹത്ത് തിണര്‍ത്ത് പൊന്തല്‍്, ശരീരവേദന, ക്ഷീണം എന്നിവയാണ് മങ്കിപോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും മുറിവുകളുണ്ടാകുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തേക്കും. കുട്ടികളില്‍ രോഗം കൂടുതല്‍ ഗുരുതരം ആവാറുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 പോലെ വായുവിലൂടെ പകരുന്ന രോഗമാണ് മങ്കിപോക്‌സ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നൈജീരിയന്‍ ജയിലില്‍ 2017-ല്‍ മങ്കിപോക്‌സ് വൈറസ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്താത്ത തടവുകാരെയും ആരോഗ്യപ്രവര്‍ത്തകരെയും ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാസ്‌ക് ധരിക്കുന്നത് മങ്കിപോക്‌സ് ഉള്‍പ്പെടെയുള്ള പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും എന്നും വിദഗ്ധര്‍ പറയുന്നു.

രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ' വസൂരി സാധാരണയായി വലിയ തുള്ളികളിലൂടെയാണ് പകരുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ ഏത് കാരണത്താലും ഇത് ഇടയ്ക്കിടെ ചെറിയ കണിക എയറോസോളുകള്‍ വഴിയും പകരാം...'

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
monkey pox: Should Monkey pox be declared a health emergency? '; WHO to make decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X