Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി...

ദുബൈ: യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുസ്ഥിരീകരിച്ചു. ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഇതിനകം കുരങ്ങുവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ യു.എ.ഇയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയില്‍ അടിയന്തര യോഗം ചേര്‍ന്നു.

monkeypox

തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.

ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുറ്റമറ്റ സംവിധാനങ്ങള്‍ പുലര്‍ത്തിക്കൊണ്ട് രോഗത്തെ അമര്‍ച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.രോഗം കണ്ടെത്തിയ ആളുകളെ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിര്‍ദേശവും വിവിധ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലും കുരങ്ങ് പനിക്കെതിരെ ജാ​ഗ്രത തുടരുകയാണ്. രാജ്യത്ത് കൂടുതൽ മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ കേന്ദ്രം ഉന്നതതല യോഗം വിളിച്ചിരുന്നു.

കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്. ദില്ലിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധയുണ്ടായത്. ഇക്കാര്യത്തെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം കാണുന്നത്. കേരളത്തിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും.

ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്‌

കേരളത്തിന് പിന്നാലെ പശ്ചിമ ദില്ലി സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസാണിത്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ് രോഗം സ്ഥീരീകരിച്ചത്. രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ചികിത്സച്ചവർ അടക്കം നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+