ഐഎസ്സില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടത് 2500ലേറെ സിവിലിയന്‍മാര്‍!

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാഖിലെ സുപ്രധാന നഗരമായ മൊസൂള്‍ ഐഎസ് ഭീകരരില്‍ നിന്ന് മോചിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഒന്‍പത് മാസം നീണ്ട പോരാട്ടത്തില്‍ മരിച്ചുവീണത് 2500ലേറെ പേര്‍. ഇതില്‍ 741 പേരെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നും യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറു വര്‍ഷം: പാലസ്തീനിലും പുറത്തും പ്രതിഷേധം

മറ്റുള്ളവര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് കൃത്യമായ വിവരമില്ല. സിവിലിയന്‍മാരുടെ മരണവും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഇറാഖ് അധികൃതരോട് യുഎന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ നേതൃത്തില്‍ നടന്ന സഖ്യകക്ഷികളുടെ വ്യോമാക്രമണത്തെക്കുറിച്ചും അന്വേഷിക്കണം.

isis

മൊസൂളില്‍ ആക്രണം ശക്തമായ ഫെബ്രുവരി മുതല്‍ ഇവിടെ ചുരുങ്ങിയത് 461 സിവിലിയന്‍മാര്‍ അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതായും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും വിചാരണ ചെയ്യാനും ഇറാഖിന് കഴിയില്ലെന്നതിനാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സഹായം തേടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാത്രമല്ല, നിലവിലെ ഇറാഖി നീതിന്യായ സംവിധാനം എത്രമാത്രം നിഷ്പക്ഷമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും യുഎന്‍ ആരോപിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ക്കു പുറമെ, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യോമാക്രമണത്തിലും ഇറാഖി സൈനികരുടെ സൈനിക നടപടികളിലും നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കരുതുന്നത്. ഇവിടെ ആക്രമണത്തിനിടയില്‍ നിരപരാധികളായ മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ യാതൊരു മുന്‍കരുതലുകളും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും യുഎന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.കുറ്റകൃത്യങ്ങള്‍ ചെയതത് ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സാധിക്കണം. ഇറാഖിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ വിഷയം ഹേഗ് കോടതിയുടെ പരിഗണനയ്ക്ക് വിടുന്നതായിരിക്കും നല്ലതെന്നും യു.എന്‍ അഭിപ്രായപ്പെട്ടു.

English summary
At least 2,521 civilians were killed during the nine-month battle of Mosul including 741 people who were executed by Islamic State, a UN human rights report said on Thursday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്