നാലാം റൗണ്ട് വോട്ടെടുപ്പിലും കൂടുതല്‍ വോട്ട്; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്ത് ഋഷി സുനാക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ സാധ്യത വര്‍ധിപ്പിച്ച് ഇന്ത്യന്‍ വംശജനായ ഋഷി സുനാക്. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയിരിക്കുന്നത്.
മൂന്നാം റൗണ്ടിനേക്കാള്‍ മൂന്ന് അധിക വോട്ടുകളാണ് നാലാം ഘട്ടത്തില്‍ ഋഷി സുനാക് നേടിയത്. മുന്‍ വാണിജ്യ മന്ത്രിയായ പെന്നി മോര്‍ഡന്റിന് 92 വോട്ടുകളാണ് ലഭിച്ചത്. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടുകളും ലഭിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാരുടെ മൂന്നിലൊന്ന് വോട്ടുകള്‍ ആണ് ജയിക്കാന്‍ വേണ്ടത്. ബുധനാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ അഞ്ചിന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അഴിമതി ആരോപണങ്ങളും മന്ത്രിമാരുടെ കൂട്ടരാജികളും മൂലം ജൂലൈ 7 ന് ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചത്.
സതാംപ്ടണില്‍ ഒരു ജനറല്‍ പ്രാക്ടീഷണറായ അച്ഛന്റെയും ഫാര്‍മസിസ്റ്റായ അമ്മയുടെയും മകനായി ജനിച്ച ഋഷി സുനക് 2015-ലാണ് ആദ്യമായി എംപിയായത്. യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
ഋഷി സുനാക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി റാങ്കുകളിലൂടെ അതിവേഗം ഉയര്‍ന്നു. 2020-ല്‍ ജോണ്‍സണ്‍ ഏറ്റവും പ്രധാനപ്പെട്ട യുകെ കാബിനറ്റ് പോസ്റ്റായ ചാന്‍സലര്‍ ഓഫ് ദ എക്സ്ചീക്കറായി നിയമിച്ചു. ലോകം മുഴുവന്‍ കീഴടക്കിയ അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധി രാജ്യത്തും ജീവനക്കാരിലും പിടിമുറുക്കിയപ്പോള്‍, ബിസിനസുകളെയും ജീവനക്കാരെയും സഹായിക്കുന്നതിനുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി ജനപ്രീതി നേടി.
ഋഷി സുനാക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായാല്‍, ആ സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ വംശജനായ വ്യക്തിയാകും അദ്ദേഹം. 1960-ല്‍ ടാന്‍സാനിയയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഋഷി സുനാകിന്റെ കുടുംബം. ഋഷി സുനാകിന്റെ അമ്മ ഉഷ ഫാര്‍മസിസ്റ്റും അച്ഛന്‍ യശ്വീര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്നു.












Click it and Unblock the Notifications