ഇസ്ലാം പേടി, ഫ്രാന്‍സില്‍ മുസ്ലീം അയല്‍വാസിയെ 28കാരന്‍ കുത്തി കൊന്നു
പാരീസ്: തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ഇസ്ലാമോഫോബിക് കൊലപാതകം. 28കാരാനായ യുവാവാണ് തന്റെ അയല്‍വാസിയായ മുസ്ലീമിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തി കൊന്നത്. മുഹമ്മദ് അല്‍ മകൗലി (47) എന്ന മൊറോക്കന്‍ പൗരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 1.30 ഓടെയാണ് കൊലപാതകം നടന്നത്.
ദക്ഷിണ ഫ്രാന്‍സിലെ അവിഗോണിന് സമീപം ബ്യൂസെറ്റിലാണ് കൊലപാതകം നടന്നത്. മുസ്ലീങ്ങള്‍ തങ്ങളെ ആക്രമിയ്ക്കുമെന്ന ഭയവും മതത്തെപ്പറ്റിയുള്ള പേടിയുമാണ് 28കാരനെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

വീട് തളളിത്തുറന്ന് അകത്ത് കയറിയ അക്രമി അയല്‍കാരനെ കുത്തി വീഴ്ത്തി. 17 കുത്തുകളാണ് ഏറ്റത്.

ഇതിനിടെ മുഹമ്മദിന്റെ 31കാരിയായ ഭാര്യയെയും അക്രമി വകവരുത്തി. കുഞ്ഞിനെ കുത്താന്‍ ശ്രമിയ്ക്കുന്നതിനിടെ യുവതി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിയ്ക്കുകയും ചെയ്തു.

'ഞാനാണ് നിന്റെ ദൈവം ഞാനാണ് നിന്റെ ഇസ്ലാം' എന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമി കൊലപാതകങ്ങള്‍ നടത്തിയത്. കൊലപാതകത്തിന് മുന്‍പ് ഇരുവരും മതത്തെപ്പറ്റി പറഞ്ഞ് തര്‍ക്കിച്ചിരുന്നതായി പറയുന്നു.

ഷാര്‍ലി ഹെബ്ദോ, കോഷെര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പെരുകുകയാണ്. ഇതുവരെ 50 ഓളം ആക്രമണങ്ങളാണ് നടന്നത്. ജര്‍മ്മനിയിലും ഇസ്ലാമോഫോബിക് കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. കടുത്ത ഭീതിയിലാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍.












Click it and Unblock the Notifications