കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കാര്‍ക്കു പോലും ട്രംപിനെ വിശ്വാസമില്ല... ഇങ്ങനെയാണോ ഉത്തരകൊറിയയെ നേരിടേണ്ടത്...?

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നു, ഉത്തരകൊറിയയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ട്രംപിന് കഴിവില്ലെന്ന്. 37 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ട്രംപില്‍ വിശ്വാസമര്‍പ്പിക്കുന്നത്. ഉത്തരവാദിത്വത്തോടെ ഉത്തരകൊറിയയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ട്രംപിന് കഴിയുമെന്ന് ഇവര്‍ കരുതുന്നു. എബിസി വാപോ പോളിലാണ് ഉത്തരകൊറിയ- അമേരിക്ക പ്രശ്‌നത്തില്‍ ട്രംപിനെ വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വെളിപ്പെട്ടത്.

9 രഹസ്യ സ്ഥലങ്ങളില്‍ പാകിസ്താന് അണ്വായുധങ്ങള്‍, രണ്ടും കല്‍പിച്ചു തന്നെ...9 രഹസ്യ സ്ഥലങ്ങളില്‍ പാകിസ്താന് അണ്വായുധങ്ങള്‍, രണ്ടും കല്‍പിച്ചു തന്നെ...

പറന്നിറങ്ങാന്‍ ഇന്ത്യക്ക് പുത്തന്‍ ആളില്ലാ വിമാനങ്ങള്‍... അങ്ങനെ ചൈന മാത്രം കേമനാകണ്ട..പറന്നിറങ്ങാന്‍ ഇന്ത്യക്ക് പുത്തന്‍ ആളില്ലാ വിമാനങ്ങള്‍... അങ്ങനെ ചൈന മാത്രം കേമനാകണ്ട..

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. വാക്കുകള്‍ മയപ്പെടുത്താന്‍ ഉപദേശകര്‍ തന്നെ ട്രംപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപരോധം വേണം

ഉപരോധം വേണം

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരുന്നതിനോട് ഭൂരിഭാഗം അമേരിക്കക്കാരും യോജിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയെ വിഴുങ്ങിയ കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ട്രംപ് സ്വീകരിച്ച നടപടികളോടും 56 ശതമാനം അമേരിക്കക്കാരും യോജിക്കുന്നു.

ട്രംപ് വിഘടിപ്പിക്കുമോ, അതോ ഒന്നിപ്പിക്കുമോ..?

ട്രംപ് വിഘടിപ്പിക്കുമോ, അതോ ഒന്നിപ്പിക്കുമോ..?

കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നിലപാടുകളോട് 35 ശതമാനം അമേരിക്കക്കാര്‍ക്കു മാത്രമാണ് യോജിപ്പ്. ട്രംപ് രാജ്യത്തെ വിഘടിപ്പിക്കുമെന്ന് 66 ശതമാനം ആളുകള്‍ വിശ്വസിക്കുമ്പോള്‍ 28 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങളുടെ പ്രസിഡന്റ് രാജ്യത്തെ ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന് വിശ്വസിക്കുന്നത്.

അമേരിക്കയും ഉത്തരകൊറിയയും

അമേരിക്കയും ഉത്തരകൊറിയയും

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്പോര് നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. ഡൊണാള്‍ഡ് ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കിം 'റോക്കറ്റ് മാന്‍' എന്ന് ട്രംപ്

കിം 'റോക്കറ്റ് മാന്‍' എന്ന് ട്രംപ്

ട്രംപിനെ പരിഭ്രാന്തനായ വൃദ്ധന്‍ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെങ്കില്‍ കിമ്മിനുള്ള ട്രംപിന്റെ വിശേഷണം 'റോക്കറ്റ് മാന്‍' എന്നാണ്. അമേരിക്കെയേയൊ സഖ്യരാഷ്ട്രങ്ങളെയോ ഭിഷണിപ്പെടുത്തുന്നതു തുടര്‍ന്നാല്‍ 26 മില്യന്‍ ആളുകള്‍ താമസിക്കുന്ന രാജ്യത്തെ ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉപദേശം വകവെച്ചില്ല

ഉപദേശം വകവെച്ചില്ല

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് നിരന്തരം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാക്കുകൾ മയപ്പെടുത്താൻ ഉപദേശകർ തന്നെ ട്രംപിന് നിർദ്ദേശം നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പ്രസംഗത്തിൽ 'റോക്കറ്റ് മാൻ', 'ഉത്തര കൊറിയയെ നാമാവശേഷമാക്കും' തുടങ്ങിയ പ്രയോഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും അത് ട്രംപ് സ്വന്തം വക എഴുതിച്ചേർക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

English summary
A poll conducted shows that most Americans do not trust Donald Trump to handle the standoff with North Korea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X