ജനിക്കാന്‍ പോവുന്ന കുട്ടി ആണോ പെണ്ണോ എന്നറിയണോ? സംഗതി സിംപിളാണ്, പക്ഷെ പവര്‍ഫുളും!!

  • Written By:
Subscribe to Oneindia Malayalam

ടൊറോന്‍റോ: ലിംഗനിര്‍ണയ പരിശോധന കുറ്റകരമാണെങ്കിലും കുട്ടി ആണോ പെണ്ണോയെന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതു മനസ്സിലാക്കാന്‍ പുതിയ വഴി തെളിഞ്ഞതായി പഠനം. കാനഡയിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

അവരുടെ കണ്ടെത്തല്‍ അനുസരിച്ച് ഗര്‍ഭിണിയുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചാല്‍ കുട്ടി ആണോ, പെണ്ണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രെ.

 രക്തസമ്മര്‍ദ്ദം കുറവെങ്കില്‍

ഗര്‍ഭിണിയാവുന്നതിനു മുമ്പ് സ്ത്രീക്കു രക്തസമ്മര്‍ദ്ദം കുറവായിരുന്നെങ്കില്‍ പ്രസവിക്കുന്ന കുഞ്ഞ് പെണ്ണാവാനാണ് സാധ്യത. മറിച്ചാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണുള്ളതെങ്കില്‍ കുട്ടി ആണാവും.

നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജന്‍

ഇന്ത്യന്‍ വംശജനായ രവി രത്‌നാകരന്‍ നയിച്ച സംഘമാണ് ഇതേക്കുറിച്ച് ഗവേഷഷണം നടത്തിയത്. കാനഡയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റാണ് അദ്ദേഹം.

ഇതേക്കുറിച്ച് പഠനം നടക്കുന്നത് ആദ്യം

ഗര്‍ഭിണിയാവുന്നതിനു മുമ്പ് സ്ത്രീകളുടെ രക്തസമ്മര്‍ദ്ദവും പിന്നീടുള്ള രക്തസമ്മര്‍ദ്ദവും കുട്ടിയുടെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് ഇതുവരെ ആരും പഠന വിധേയമാക്കിയിട്ടില്ലെന്നു രവി ചൂണ്ടിക്കാട്ടുന്നു.

നിരവധി പേരെ പരീക്ഷണവിധേയരാക്കി

ലിംഗനിര്‍ണയം സംബന്ധിച്ചുള്ള പഠനത്തിനായി നിരവധി സ്ത്രീകളെയാണ് പരീക്ഷണവിധേയമാക്കിയത്. 2009 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പരീക്ഷണത്തില്‍ ചൈനയിലെ ലിയുയാങിലെ 3375 പേരെയാണ് നിരീക്ഷിച്ചത്.

English summary
The sex of a baby may be predicted by the mother's blood pressure, according to a new study which found that women with lower BP before pregnancy are more likely to give birth to a girl.Researchers led by Dr Ravi Retnakaran, endocrinologist at Mount Sinai Hospital in Canada .
Please Wait while comments are loading...