ഭൂമി കുലുക്ക സമയത്ത് ആകാശത്ത് വെളിച്ചം; പല നിറത്തില്‍, എന്താണ് ഈ അപൂര്‍വ കാഴ്ച്ച, മുന്നറിയിപ്പോ?

ഇസ്ലാമാബാദ്: അഫ്ഗിസ്ഥാനില്‍ ഉണ്ടായി പല സ്ഥലത്തേക്ക് വ്യാപിച്ച ആകാശ വിസ്മയം കണ്ട് ശാസ്ത്രജ്ഞര്‍ അടക്കം അന്തംവിട്ടിരിക്കുകയാണ്. ന്താണ് ഈ അത്ഭുത പ്രതിഭാസം. ആര്‍ക്കം കൃത്യമായി ഉത്തരം നല്‍കാന്‍ ഇതുരെ സാധിച്ചിട്ടില്ല. അതിലുപരി ഭൂമി കുലുക്കത്തിനും ഈ നിറങ്ങള്‍ക്കും ബന്ധമുണ്ടോ എന്നാണ് പ്രധാന ചോദ്യം. ആര്‍ക്കും വിശദീകരണം നല്‍കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.
ശാസ്ത്രലോകം ഈ അപൂര്‍വ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. അപൂര്‍വ ദൃശ്യത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ഹിന്ദുകുഷിലെ അത്ഭുത പ്രതിഭാസം
അഫഗാനിസ്ഥാനിലെ ഹിന്ദുകുഷിലാണ് കഴിഞ്ഞ ദിവസം ഭൂകമ്പം അതിശക്തമായി പിടിച്ച് കുലുക്കിയത്. ഇന്ത്യയിലും, പാകിസ്താനും അതിന്റെ പ്രകമ്പനങ്ങള്‍ പ്രകടമായിരുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചത് ആകാശത്ത് കണ്ട ആ അത്ഭുത പ്രതിഭാസമായിരുന്നു. പക്ഷേ ഒരു അജ്ഞാത വെളിച്ചം ആകാശത്ത് കണ്ടുവെന്നായിരുന്നു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്. ഭൂമികുലുക്ക വെളിച്ചങ്ങള്‍ എന്നാണ് ഇവ അറിയപ്പെടാറുള്ളത്. ഭൂമി കുലുക്കത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇവയെ ആകാശത്ത് ദൃശ്യമായത്.

പല നിറത്തിലുള്ള ദൃശ്യങ്ങള്‍
അശോക് പഥക് എന്ന ട്വിറ്റര്‍ യൂസറാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെളിഞ്ഞ് കത്തുന്ന തരത്തിലായിരുന്നു വെളിച്ചം. പല നിറത്തിലാണ് ഇവ ആകാശത്ത് ദൃശ്യമായത്. ചൊവ്വാഴ്ച്ച രാത്രിയാണ് ഈ ഭൂമി കുലുക്കത്തെ കാണാന്‍ സാധിച്ചത്. എന്നാല്‍ ഈ പ്രതിഭാസം ഒട്ടു പുതിയതല്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്ത് പലയിടത്തും ഭൂചലനത്തിന് മുമ്പ് ഇത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാലമായി ശാസ്ത്ര സമൂഹത്തെ കുഴപ്പിക്കുന്ന സംഭവമാണ് ഇത്.

ഒരുപാട് അന്വേഷിക്കേണ്ടി വരും
അതേസമയം ഈ അപൂര്‍വ വെളിച്ചം എന്താണെന്ന് കണ്ടെത്താന്‍ കുറച്ച് കാലം ഇനിയും പഠനം നടത്തേണ്ടി വരും. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ഇതിനെ ഷീറ്റ് ലൈറ്റനിങ് എന്നാണ് വിശേഷിക്കുന്നത്. വെളിച്ചത്തിന്റെ വലിയൊരു ബൗള്‍, പ്രകാശകിരണം, തെളിഞ്ഞ് നില്‍ക്കുന്ന രൂപം എന്നിങ്ങനെയാണ് ഈ രൂപത്തെ ഭൂചലനത്തിന് മുമ്പ് കാണപ്പെടാറുള്ളത്. ഇത് ഭൂകമ്പത്തിന് മുമ്പുള്ള മുന്നറിയിപ്പാണെന്ന് പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ കൃത്യമായ ഒരു തെളിവ് ലഭിച്ചിട്ടില്ല. ഭൂമികുലുക്കത്തിന് ശേഷവും അപൂര്‍വമായി ഇത്തരം പ്രകാശങ്ങളെ കണ്ടതായിട്ടാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ശാസ്ത്രജ്ഞര്‍ക്കും ഉറപ്പില്ല
ഭൗമശാസ്ത്രജ്ഞര്‍ ഇതിനെ ഭൂമി കുലുക്കവുമായി ബന്ധപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ല. യാതൊരു തെളിവും ഇക്കാര്യത്തില്‍ ഇല്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇക്യുഎല്‍ അഥവാ ഭൂചലന പ്രകാശങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വാസ്്തവമുണ്ടെന്ന് പറയാനാവില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം അമേരിക്കയിലെ സെയ്‌സ്‌മോളജി സൊസൈറ്റിയുടെ പടനത്തില്‍ ഭൂചലനം നടക്കുന്നതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത്തരം അപൂര്‍വ പ്രകാശങ്ങള്‍ കാണപ്പെടുന്നതായിട്ടാണ് പറയുന്നത്.

സംഭവിക്കാന്‍ സാധ്യത ഇങ്ങനെ
ഭൂചലന പ്രഭവ കേന്ദ്രങ്ങളില്‍ ഇലക്ട്രിക്കല്‍ കറന്റുകള്‍ പ്രതലത്തിലേക്ക് തുടര്‍ച്ചയായി പ്രവഹിക്കും. ഈ വൈദ്യുത പ്രവാഹമാണ് പ്രകാശത്തിലേക്ക് നയിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇവ ഭൂചലനത്തിന്റെ സമയത്ത് പ്രത്യേക പാറക്കഷ്ണങ്ങളില്‍ നിന്നാണ് രൂപപ്പെടുന്നത്. ബസാള്‍ട്ട്, ഗബ്രോ തുടങ്ങിയവയില്‍ ക്രിസ്റ്റലിന്റെ സാന്നിധ്യമുണ്ട്. ഇത് വൈദ്യുതി പ്രവാഹത്തിന് കാരണമാകും. ഇത്തരം പ്രകാശങ്ങള്‍ ഭൂചലനത്തിന് ശേഷമോ മുമ്പോ ആയിട്ടാണ് കാണപ്പെടാറുള്ളത്.












Click it and Unblock the Notifications