കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാജിദ് മിറിന്റെ തലയ്ക്ക് വിലയിട്ട് യുഎസ്: വിവരം നൽകിയാൽ 5 മില്യൺ യുഎസ് ഡോളർ, യുഎസ് നീക്കം 12 വർഷങ്ങൾക്ക് ശേഷം!!

Google Oneindia Malayalam News

വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണം നടന്ന് 12 വർഷത്തിന് ശേഷം ലഷ്കർ ഇ ത്വയ്ബ ഭീകരന്റെ തലയ്ക്ക് വിലയിട്ട് യുഎസ്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 മില്യൺ യുഎസ് ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

ബിഎംസിയിലും മഹാവികാസ് അഗാഡി ഒറ്റക്കെട്ട്, കോണ്‍ഗ്രസും സഖ്യത്തില്‍, ബിജെപിയുടെ മോഹം നടക്കില്ല!!ബിഎംസിയിലും മഹാവികാസ് അഗാഡി ഒറ്റക്കെട്ട്, കോണ്‍ഗ്രസും സഖ്യത്തില്‍, ബിജെപിയുടെ മോഹം നടക്കില്ല!!

 5 മില്യൺ യുഎസ് ഡോളർ

5 മില്യൺ യുഎസ് ഡോളർ

യുഎസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, "പാകിസ്താൻ ആസ്ഥാനമായുള്ള വിദേശ ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ മുതിർന്ന അംഗം സാജിദ് മിർ 2008 നവംബറിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കാളിയായിരുന്നു. ഈ ആക്രമണങ്ങളിൽ പങ്കെടുത്ത സാജിദ് മിറിന്റെ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന തരത്തിലുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 5 ദശലക്ഷം യുഎസ് ഡോളർ വരെ പ്രതിഫലം വാഗ്ധാനം ചെയ്യുന്നതായാണ് റിവാർഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാം വ്യക്തമാക്കിയിട്ടുള്ളത്.

ആക്രമണ പരമ്പര

ആക്രമണ പരമ്പര


2008 നവംബർ 26ന് താജ് ഹോട്ടൽ, ഒബ്റോയ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൌസ്, ഛത്രപതി ശിവജി ടെർമിനൽ, എന്നിവിടങ്ങളിലായി ലഷ്കർ ഇ ത്വയ്ബ പരിശീലനം നേടിയ പത്ത് ഭീകരർ നടത്തിയ ആക്രമണ പരമ്പരയിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഒമ്പത് ഭീകരരെ ഇന്ത്യൻ സുരക്ഷാസേനന വധിച്ചിരുന്നു. ജീവനോടെ രക്ഷപ്പെട്ട അജ്മൽ കസബിനെ പിടികൂടി തൂക്കിലേറ്റുകുയും ചെയ്തിരുന്നു. 2021 നവംബർ 11ന് പൂനെയിലെ യെർവാഡ ജയിലിൽ വെച്ചാണ് കസബിനെ തൂക്കിലേറ്റുന്നത്.

 ആരാണ് സാജിദ് മിർ

ആരാണ് സാജിദ് മിർ

മുംബൈ ഭീകരാക്രമണത്തിൽ ലഷ്കർ ഇ ത്വയ്ബയുടെ ഓപ്പറേഷൻസ് മാനേജരായിരുന്നു സാജിദ് മിർ. ആക്രമണത്തിനായി പദ്ധതിയിട്ടതും തയ്യാറെടുപ്പുകൾ നടത്തിയതിലും ആക്രമണം നടത്തിയതിലും ഇയാൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 2011 ഏപ്രിൽ 21ന് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് കോടതി, നോർത്തേൺ ഡിസ്ട്രിക്റ്റ്സ് എന്നിവിടങ്ങളിൽ മിറിനെതിരെ കേസെടുത്തിട്ടുണ്ട്. തീവ്രവാദികൾക്ക് ഭൌതിക സഹായം നൽകുക, യുഎസിന് പുറത്തുനിന്നുള്ളവരെ കൊല്ലാൻ ശ്രമിക്കുക, പൊതു സ്ഥലങ്ങളിൽ ബോംബാക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് മിറിനെതിരെ ചുമത്തിയിട്ടുള്ളത്.

എഫ്ബിഐയുടെ പട്ടികയിൽ

എഫ്ബിഐയുടെ പട്ടികയിൽ

മുംബൈ ഭീകരാക്രമണത്തിനിടെ ബന്ദികളെ കൊലപ്പെടുത്താനും തീവെക്കാനും ആക്രമിയുടെ മോചനത്തിനായി ബന്ദികൾക്ക് നേരെ ഗ്രനേഡുകൾ എറിയാനും മിർ ആഹ്വാനം ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ 2011 ഏപ്രിൽ 22ന് തന്നെ ഇയാൾക്ക് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019ൽ രാജ്യം അന്വേഷിക്കുന്ന കുറ്റവാളികളുടെ ലിസ്റ്റിൽ എഫ്ബിഐ മിറിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കി.

English summary
Mumbai terror attack: US announces reward of $5 million for info about master mind of the attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X