കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, ഭീതിയോടെ മുസ്ലിങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

പാരിസ്: ഫ്രാന്‍സില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. ചാര്‍ളി ഹെബ്ദോ മാഗസിന്‍ ഓഫീസില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്ത് വ്യാപകമായി മുസ്ലീം ആരാധനലായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. മൂന്നിടത്താണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഫ്രാന്‍സിലെ കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീതിയിലാണ്.

ഇസ്ലാമിക വര്‍ഗീയവാദത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കണമെന്ന് നാഷണല്‍ ഫ്രണ്ട് നേതാവ് അറിയിച്ചു. മുസ്സീം പള്ളികള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണവും വെടിവയ്പ്പുമാണ് നടക്കുന്നത്. പടിഞ്ഞാറന്‍ പാരീസിലെ ലേ മാന്‍സില്‍ മുസ്ലീം പള്ളിയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. മൂന്ന് ഗ്രനേഡുകളാണ് പള്ളിയിലേയ്ക്ക് വലിച്ചെറിഞ്ഞത്. ഇതിന് പുറമെ വെടിവയ്പ്പും നടന്നു.

Paris Shooting

ദക്ഷിണ ഫ്രാന്‍സില്‍ പോര്‍ട്ട് ല നവെല്ലേയില്‍ മുസ്ലീം പ്രാര്‍ത്ഥന ഹാളിന് നേരെയും ആക്രമണം നടന്നു. വൈകുന്നേരത്തെ നിസ്‌ക്കാരത്തിന് ശേഷമാണ് പള്ളിയെ ലക്ഷ്യമാക്കി വെടിവയ്പ്പ് നടന്നത്. എട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് ചാര്‍ലി ഹെബ്ദോയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് കൂട്ടക്കൊല.

ഫ്രാന്‍സിലെ ഇസ്ലാമിക പുരോഹിതന്‍മാര്‍ തീവ്രവാദി ആക്രമണത്തെ അപലപിച്ചു. കൂട്ടക്കൊലകള്‍ അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂട്ടക്കൊലയ്‌ക്കെതിരെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.

English summary
Revenge attacks and retaliation begin: Mosques come under fire with guns and 'grenades' in France… and kebab shop near another Muslim temple is blown up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X