കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്യും കാലും തലയും മറച്ച് ബോക്‌സിങ്; മുസ്ലീം വനിതാ താരത്തിന് അനുമതി

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ടോക്കിയോയില്‍ 2020ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കയില്‍ നിന്നുള്ള മുസ്ലീം ബോക്്‌സിങ് വനിതാ താരത്തിന് ഒടുവില്‍ സ്വന്തം രാജ്യത്ത് മതപരമായ വസ്ത്രം ധരിക്കാന്‍ അനുമതി ലഭിച്ചു. കൈയ്യും കാലും തലയും മറച്ച് ബോക്‌സിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ നിയമപോരാട്ടമാണ് വിജയത്തിലെത്തിയത്.

മിന്നസോട്ടയില്‍ നിന്നുള്ള പതിനാറുകാരി അമനിയ സഫര്‍ ആണ് തന്റെ മതനിയമം അനുശാസിക്കുന്ന രീതിയില്‍ ബോക്‌സിങ്ങില്‍ പങ്കെടുക്കാന്‍ നിയമപോരാട്ടം നടത്തിയത്. ഇത് വലിയൊരു കാല്‍വെയ്പാണെന്ന് അമനിയയുടെ കോച്ച് നഥാനിയേല്‍ ഹെയ്‌ലി പറഞ്ഞു. മികച്ച ബോക്‌സിങ് പ്രതിഭയായ പെണ്‍കുട്ടിക്ക് ഏറെ പ്രചോദനമാകും പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

muslim

അതേസമയം, ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെങ്കില്‍ അമനിയയ്ക്ക് ഇനിയുടെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്റര്‍ നാഷണല്‍ ബോക്‌സിങ് ഫെഡറേഷന്റെ അനുമതി അമനിയയുടെ വസ്ത്രധാരണത്തിന് നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമാണ് അമനിയയ്ക്ക് അനുമതി ലഭിച്ചത്.

കഴിഞ്ഞവര്‍ഷം ഫ് ളോറിഡയില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ അമനിയയെ അവസാനനിമിഷം ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി നിയമപോരാട്ടം നടത്തിയത്. അത്‌ലറ്റുകള്‍ക്ക് മതപരമായ വസ്ത്രധാരണത്തിന് അനുമതി ലഭിച്ചത് അമേരിക്കയിലെ ഇസ്ലാമിക് റിലേഷന്‍ സ്വാഗതം ചെയ്തു.

English summary
Muslim teen boxer in US wins right to fight in hijab, will cover her entire body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X