കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യത്തില്‍ മുസ്ലീം വനിതയെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയുടെ മുസ്ലീം വിരോധം വളരെ പ്രസിദ്ധമാണ്. പ്രത്യേകിച്ചും വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം. എല്ലാ മുസ്ലീങ്ങളെയും സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു വലിയവിഭാഗം ജനത അമേരിക്കയിലുണ്ട്. അവര്‍ തങ്ങളുടെ മുസ്ലീം വിരോധം പലപ്പോഴും പരസ്യമാക്കാറുമുണ്ട്.

ഏറ്റവും ഒടുവിലായി പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ പരസ്യത്തില്‍ ഒരു മുസ്ലീം വനിതയെ ഉള്‍പ്പെടുത്തിയത് പലര്‍ക്കും അത്ര രസിച്ച മട്ടില്ല. ജീപ്പിന്റെ ആരാധകരും പൊതു ജനങ്ങളുമെല്ലാം തങ്ങളുടെ വിരോധം സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുകയും ചെയ്തു. ഇനി മുതല്‍ എല്ലാ വാഹനങ്ങളും മുസ്ലീങ്ങള്‍ക്ക് മാത്രം വിറ്റാല്‍ മതിയെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കമന്റ് ചെയ്തത്.

purdah-system

പരസ്യമെടുത്തയാളെ വെടിവെച്ചു കൊല്ലണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെടുന്നു. മുസ്ലീങ്ങള്‍ സംസ്‌കാര ശൂന്യരാണെന്നും അവര്‍ നിരപരാധികളെ കൊലപ്പെടുത്തുന്നവരാണെന്നുമാണ് വേറെയൊരാളുടെ കമന്റ്. മുസ്ലീം രാജ്യത്തെയും മുസ്ലീം ജനതയെയുമൊക്കെ അപമാനിക്കുന്ന തരത്തില്‍ പിന്നെയും ചിലര്‍ ട്വിറ്ററിലൂടെ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പരസ്യത്തെ അനുകൂലിച്ചും ഒരുവിഭാഗം രംഗത്തുണ്ട്. എല്ലാ മതസ്ഥരെയും ഒരുപോലെ കാണുന്ന പരസ്യത്തെ അനുകൂലിക്കുകയാണ് വേണ്ടതെന്ന് ഇത്തരക്കാര്‍ പറയുന്നു. മുസ്ലീം സ്ത്രീയെ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏതെങ്കിലും വിധത്തില്‍ തെറ്റല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായല്ല മുസ്ലീം പരസ്യത്തിന്റെ അമേരിക്കയില്‍ പേരില്‍ വിവാദമുണ്ടാകുന്നത്. കൂര്‍ക്കം വലി തടയുന്നതിനുള്ള സ്‌പ്രേയുടെ പരസ്യം ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറില്‍ സ്ഥാപിച്ചതിനെ ചൊല്ലിയും വിവാദം പടര്‍ന്നിരുന്നു. ഒരു അമേരിക്കന്‍ സൈനികനും മുസ്ലീം സ്ത്രീയും ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു പരസ്യം.

English summary
Muslim woman in Jeep ad sparks social media storm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X