കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ചതിന് മുസ്ലീം യുവതിയെ കടയില്‍ നിന്നിറക്കിവിട്ടു!

  • By Pratheeksha
Google Oneindia Malayalam News

ഇന്‍ഡ്യന:ഹിജാബ് ധരിച്ചെത്തിയ മുസ്ലീം യുവതിയെ കടയില്‍ നിന്നിറക്കിവിട്ടതായി പരാതി. നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ് സംഭവം. ഇന്‍ഡ്യാനയില്‍ താമസിക്കുന്ന 32 കാരിയായ സാറ ഷാഫിക്കാണ് ഈ ദുരനുഭവം. കടയിലേക്കു പ്രവേശിച്ച ഉടന്‍ ഹിജാബ് അഴിച്ചു വെക്കാന്‍ കടയിലെ ജീവനക്കാരി പറയുകയായിരുന്നു.

അല്ലെങ്കില്‍ ഉടന്‍ തന്നെ കടയ്ക്കു പുറത്തിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും സാറ പറയുന്നു. പുറത്തിറങ്ങിയില്ലെങ്കില്‍ ഉടന്‍ പോലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പറഞ്ഞതെല്ലാം സാറ തന്റെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. രണ്ടു കുട്ടികളുടെ കൂടെയാണ് സാറ കടയിലെത്തിയത്.

റിയോ ഒളിംപിക്‌സില്‍ കായിക ലോകം ഉറ്റു നോക്കുന്ന മികച്ച വനിതാ കായിക താരങ്ങളിവരാണ് !!

hijab-05

താന്‍ വളരെക്കാലമായി ഹിജാബ് ധരിക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരമൊരനുഭവം തനിക്കുണ്ടായിട്ടില്ലെന്നുമാണ് സാറ പറയുന്നത്. എന്തു ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും താന്‍ യുവതിയോട് പറഞ്ഞതായും സാറ പറഞ്ഞു.

English summary
A 32-year-old Muslim woman has accused a US department store of discrimination after she was asked to leave the retail outlet for wearing the traditional Islamic veil or the 'niqab'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X