കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പള്ളി പണിത് ഇസ്ലാം ജനത

  • By Neethu
Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ വടക്കു കിഴക്കന്‍ പഞ്ചാബ് പ്രവശ്യയില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കായി പള്ളി പണിത് ഇസ്ലാം ജനത. മുസ്ലീം കുടുംബങ്ങള്‍ പണം സ്വരൂപിച്ചാണ് അയ്യല്‍ക്കാരായ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പള്ളി പണിയാന്‍ പോകുന്നത്.

പാകിസ്താനിലെ ഫൈസലാബാദ് ഗ്രാമത്തിലെ മുസ്ലീം വിഭാഗക്കാരാണ് ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് സ്‌നേഹ സമ്മാനമായി പള്ളി സമ്മാനിക്കാന്‍ പോകുന്നത്. ഈസ്റ്ററിന് മുന്‍പാണ് പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഫൈസലാബാദ് ഗ്രാമത്തില്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കായി ഗ്രാമത്തില്‍ ആരാധനാലയങ്ങള്‍ ഇല്ല.

church

ക്രിസ്ത്യന്‍ കുടുംബത്തിലെ ഏതെങ്കിലും വ്യക്തികളുടെ വീടോ സ്ഥലമോ ആയിരുന്നു ആരാധനയ്ക്കായി കണ്ടെത്തിയിരുന്നത്. ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നീ വിശേഷ ദിവസങ്ങളില്‍ സ്ഥലം വാടകയ്ക്ക് എടുക്കുകയാണ് ചെയ്തിരുന്നത്. ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്കുള്ള സമ്മാനമായാണ് പള്ളി പണിയാന്‍ തീരുമാനിച്ചത്. ഗ്രാമത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ പള്ളി വരുന്നതിന്റെ സന്തോഷത്തിലാണ് കുടുംബങ്ങള്‍.

ഒരുപാടു കാലത്ത ആഗ്രഹമായിരുന്നു ഗ്രാമത്തില്‍ ഒരു ക്രിസ്ത്യന്‍ പള്ളി പണിയുക എന്നത് എന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ മുസ്ലീം സഹോദരന്മാര്‍ ഇക്കാര്യം പറഞ്ഞപ്പോല്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. രാജ്യത്ത് മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ മൂന്ന് ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ വിഭാഗക്കാരുള്ളത്. ഇവരുടെ ആവശ്യം സംരക്ഷിക്കപ്പെടേണ്ടത് ഇസ്ലാം ജനതയുടെ ആവശ്യമാണെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ പള്ളി പണിയുന്നതിന് 7,00,000 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. 150,000 രൂപ ഇവര്‍ സ്വരൂപിച്ച് വെച്ചിട്ടുണ്ട്.

English summary
In Pakistan’s northeastern Punjab province, Muslim villagers are raising funds to help their poor Christian neighbors build a church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X