ക്രൂരമായ പീഡനം, പിന്‍മാറിയില്ല; ഇന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉപദേഷ്ടാക്കള്‍ ആയി ഈ വിദ്യാര്‍ത്ഥികള്‍
ധാക്ക: ബംഗ്ലാദേശിലെ കാവല്‍ സര്‍ക്കാരില്‍ ഉപദേശഷ്ടാക്കളായി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം. 26കാരായ ഇവര്‍ ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാക്കളാണ്. രണ്ട് പേര്‍ക്കും വകുപ്പുകളുടെ ചുമതലയും ഉണ്ട്. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ സമരത്തിന് ചുക്കാന്‍ പിടിച്ചവരായ നഹീദ് ഇസ്ലാം, ആസിഫ് മഹമ്മൂദ് എന്നിവര്‍ക്കാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
ജൂലായ് ഒന്നിന് പുതിയ സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചപ്പോള്‍ ഇരുവരും ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. നഹീദും ആസിഫും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമാക്കി മാറ്റിയത്. ഒടുവില്‍ ഇത് ഹസീനയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് തന്നെ പുറത്തേക്ക് നയിക്കുന്നതില്‍ എത്തുകയായിരുന്നു.

രാജ്യം കണ്ട വലിയ പ്രക്ഷോഭങ്ങളിലൊന്നായി ഇതിനെ മാറ്റുന്നതില്‍ നഹീദിനും ആസിഫിനും വലിയ പങ്കുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ പോലീസിന്റെ അടക്കം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇവര്‍ ഇരയായിട്ടുണ്ട്. എന്നാല്‍ പോരാട്ടത്തില്‍ നിന്ന് ഒരടി പിന്നിലേക്ക് പോകാന്‍ ഇവര്‍ തയ്യാറായില്ല. ഹസീന സര്‍ക്കാര്‍ പോരാട്ടത്തെ അടിച്ചമര്‍ത്തുന്നതിന്റെ ആദ്യ റൗണ്ട് കര്‍ഫ്യൂ കൊണ്ടുവന്നിരുന്നു.
ആ സമയത്താണ് ഇവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഡിറ്റക്ടീവ് ബ്രാഞ്ചിലെ അംഗങ്ങളാണ് ഇവര്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തിയിരുന്നു. എന്നാല്‍ ഇത്രയധികം മര്‍ദനം നേരിട്ടിട്ടും ഇവര്‍ പ്രക്ഷോഭങ്ങളില്‍ നിന്നടക്കം പിന്‍മാറാന്‍ തയ്യാറായില്ല.
ജൂലായ് മുപ്പതിന് ഇവര്‍ ഡിബി ഓഫീസില്‍ നിരാഹാര സമരം ആരംഭിച്ചു. സമരത്തെ അടിച്ചമര്‍ത്താന്‍ ഹസീന സൈന്യത്തെ അടക്കം ഉപയോഗിക്കുന്നതും, കോഓര്‍ഡിനേറ്റര്‍മാരുടെ അറസ്റ്റുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു നിരാഹാര സമരം ഇരുന്നത്. പിന്നീട് ഡിബി കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ വിദ്യാര്‍ത്ഥം സമരം പിന്‍വലിക്കുകയാണെങ്കില്‍ നഹീദിനും ആസിഫും അടക്കമുള്ള ആറ് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് പറയേണ്ടി വന്നു.
എന്നാല്‍ ഇവര്‍ മോചിതരായ ശേഷം പോരാട്ടം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ പോരാട്ടം ഒടുവില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായിരുന്നു. പോലീസിന്റെ കിരാതമായ നടപടികള്‍ വര്‍ധിച്ചതോടെയാണ് ഇവര്‍ ഹസീനയുടെ രാജിആവശ്യപ്പെടാന്‍ തുടങ്ങിയത്. അതാണ് അവാമി ലീഗിന്റെ ഭരണം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്.
അതേസമയം പുതിയ സര്‍ക്കാര്‍ വന്നതോടെ ഈ രണ്ട് വിദ്യാര്‍ത്ഥികളും പ്രക്ഷോഭകരില്‍ നിന്ന് ഉപദേഷ്ടാക്കളായി മാറിയിരിക്കുകയാണ്. ധാക്ക യൂണിവേഴ്‌സിറ്റിയിലെ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയാണ് നഹീദ്. 2016-17 സെഷനിലാണ് യൂണിവേഴ്‌സിറ്റിയില്‍ നഹീദ് എന്റോള്‍ ചെയ്തത്. ഗണോതാന്ത്രിക് ഛത്ര ശക്തി ഗ്രൂപ്പിന്റെ സെക്രട്ടറിയാണ് നഹീദ്.
ആസിഫ് സംവരണ വിരുദ്ധ സമരത്തിന്റെ മറ്റൊരു കോര്‍ഡിനേറ്ററാണ്. ധാക്ക യൂണിവേഴ്‌സിറ്റിയില്‍ ലിംഗുസ്റ്റിക്‌സാണ് ആസിഫ് പടിക്കുന്നത്. നഹീദുമായി അടുത്ത ബന്ധം തന്നെ ആസിഫിനുണ്ട്. ജിസിഎസ്സിന്റെ കണ്‍വീനറാണ് അദ്ദേഹം.
ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്ന് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കുമെന്നും ഇരുവരും പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അടക്കം മാറ്റം വരണം. ദീര്‍ഘകാലമായി സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ നടക്കുന്നില്ലെന്നും ഇവര്‍ പഞ്ഞു.












Click it and Unblock the Notifications