ഇസ്ലാം വിരുദ്ധത തുറന്നുകാട്ടി അമേരിക്ക; മുസ്ലിം പൗരന്മാരെ വിമാനത്താവളത്തില്‍ തടയുന്നു

  • Posted By: Ambili
Subscribe to Oneindia Malayalam
ന്യൂയോര്‍ക്ക്: മുസ്ലീം സമുദായത്തോടുള്ള അമേരിക്കയുടെ നിലപാട് വ്യക്തമാക്കി നാസ ശാസ്ത്രജ്ഞനായ ഇസ്ലാം മതവിശ്വാസിയെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരത്വമുള്ള സിദ്ദ് ബിക്കാന്നാവറെ(35)യെയാണ് ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കായി നാസ നല്‍കിയ ഫോണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ലോക്കഴിപ്പിച്ച ശേഷം പരിശോധിച്ചതായി പരാതി ഉന്നയിച്ചിരിക്കുന്നത്.

ജോര്‍ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ സുരക്ഷയുടെ ഭാഗമായി തടഞ്ഞത്. കാലിഫോര്‍ണിയയിലെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് സിദ്ദ് ഇക്കാര്യം പുറത്തറിയിച്ചത്. അധികൃതര്‍ക്കെതിരെ താന്‍ കടുത്ത പ്രതിഷേധത്തിലാണെന്നാണ് സിദ്ദ് പറയുന്നത്.

sidd-bikkannavar

പേര് കേട്ടതോടെ ഇസ്ലാം മതവിശ്വാസിയാണെന്ന് അധികൃതര്‍ക്ക് മനസിലായി. ഇതോടെ കസ്റ്റംസ് അധികൃതര്‍ തന്നെ വിശദമായി പരിശോധിച്ചു. നാസയിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞത് കേള്‍ക്കാനും അവരാ# കൂട്ടാക്കിയില്ല. നാസയില്‍ നിന്നും ഔദ്യോഗികമായി നല്‍കിയ ഫോണ്‍ അവര്‍ നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങി ലോക്കഴിച്ചു പരിശോധിച്ചെന്നും. മണിക്കൂറുകളോളം പിടിച്ചുവെച്ച ശേഷമാണ് വിട്ടയച്ചതെന്നും സിദ്ദ് വ്യക്തമാക്കുന്നു.

തനിക്കൊപ്പം മുസ്‌ലീമായ മറ്റ് ചിലരേയും വിമാനത്താവളത്തില്‍ തടഞ്ഞതായും സിദ്ദ് പറഞ്ഞു. തനിക്കെതിരെയുള്ള അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് സിദ്ദിന്റെ തീരുമാനം.

English summary
America: NASA Scientist Says He Was Detained at Border, Forced to Unlock Phone Before Entering George Bush Intercontinental Airport.
Please Wait while comments are loading...