കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെത്തിയാല്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന് ഒബാമയോട് ഷെരീഫ്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: 'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' പുകവലിക്കെതിരെയുള്ള ബോധവത്കരണ പരസ്യത്തിലെ പഞ്ച് വാചകങ്ങളില്‍ ഒന്നാണിത്. ഏതാണ്ടിതുപോലെ വേറൊരു ചോദ്യം ചോദിക്കാം... ആരാണ് സമാധാനം ആഗ്രഹിക്കാത്തത്? ഈ ചോദ്യം ഇന്ത്യയോടും പാകിസ്താനും ചോദിച്ചാല്‍ എന്തായിരിക്കും മറുപടി.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറയുന്നത്. പക്ഷേ പറഞ്ഞത് ഇന്ത്യയോടല്ല എന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോടാണ്.

Sharif Obama

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായെത്തുന്നത് ബരാക് ഒബാമയാണ്. ഇക്കാര്യത്തില്‍ തീരുമാനമായതിന് ശേഷം ഒബാമ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് പാക് പ്രധാനമന്ത്രിയെയാണ്. അപ്പോഴാണ് നവാസ് ഷെരീഫ് ഇങ്ങനെ പറഞ്ഞതത്രെ.

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കണം എന്നാണ് പാകിസ്താന്റെ ആവശ്യം. കശ്മീരില്‍ സമാധാനം വന്നാലെ ഇന്ത്യയുമായുള്ള ബന്ധം സുഖകരമാകൂ എന്നാണ് ഷെരീഫിന്റെ പക്ഷം. കശ്മീര്‍ വിഷയം ഒരു ആഗോള ചര്‍ച്ചയാക്കിയെടുക്കാനുള്ള ശ്രമം പാകിസ്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ ഒബാമയോടുള്ള ഈ അഭ്യര്‍ത്ഥന.

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി വെടിവച്ചത് ഇന്ത്യയാണെന്നാണ് ഷെരീഫിന്റെ ആരോപണം. നിരവധി സാധാരണക്കാര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഷെരീഫ് ആരോപിക്കുന്നുണ്ട്.

എന്തായാലും ഒബാമ ഇന്ത്യയിലെത്തി ഇക്കാര്യം ചര്‍ച്ച ചെയ്യുമോ എന്ന് കാണാം. ഇനി ഒബാമ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ മോദി അത് കേള്‍ക്കാന്‍ തയ്യാറാകുമോ എന്ന് കണ്ടറിയാം.

English summary
Nawaz Sharif asks Obama to raise Kashmir during India visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X