കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

  • By Muralidharan
Google Oneindia Malayalam News

കറാച്ചി: അപ്രതീക്ഷിതമായ പാകിസ്താന്‍ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഷെരീഫ് പറഞ്ഞത്. നരേന്ദ്ര മോദിയുടെ ഹ്രസ്വ സന്ദര്‍ശനത്തിലൂടെ ഉണ്ടായ സൗഹാര്‍ദ്ദം പ്രതീക്ഷ നല്‍കുന്നതാണ്. അത് ഇങ്ങനെ തുടരാന്‍ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ വരികയും അദ്ദേഹത്തിന്റെ കുറച്ച് മണിക്കൂറുകള്‍ ഇവിടെ ചെലവഴിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും പരസ്പരവൈരം അവസാനിപ്പിക്കേണ്ട സമയമാണിത്. നല്ല കാര്യങ്ങള്‍ക്കുള്ള മനസ് പല പ്രശ്‌നങ്ങളും അവസാനിപ്പിക്കും. - പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സോബ് വിമാനത്താവളത്തില്‍ സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്.

modi-nawaz

ഡിസംബര്‍ 25 ന് പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ നരേന്ദ്ര മോദിക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനം പുതിയ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പാകിസ്താനില്‍ ഇറങ്ങിയത്. ലാഹോറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഷെരീഫിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹ ചടങ്ങുകളില്‍ കൂടി പങ്കെടുത്ത ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.

English summary
Pakistan Prime Minister Nawaz Sharif said it is high time India and Pakistan set aside their hostilities. He expressed confidence that the spirit of goodwill generated by his Indian counterpart Narendra Modi's visit to Lahore will persist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X