കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പ്രധാനമന്ത്രിക്ക് സൗദിയില്‍ ചെകിടത്തടി; ട്രപും സല്‍മാന്‍ രാജാവും ഒത്തുകളിച്ചു, ഒടുവില്‍!!

ലോകമെമ്പാടുമുള്ള പാകിസ്താനികള്‍ക്ക് നാണക്കേടുണ്ടാക്കിയ രീതിയിലാണ് പ്രധാനമന്ത്രി സൗദിയില്‍ പ്രവര്‍ത്തിച്ചതെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് സൗദിയില്‍ അപമാനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത പരിപാടിയിലാണ് നവാസ് ശെരീഫിനെ പ്രമുഖനായി പരിഗണിക്കാതിരുന്നത്. മറ്റു ചില ചെറു രാഷ്ട്രങ്ങള്‍ക്ക് പോലും പ്രത്യേക പരിഗണന ലഭിച്ചപ്പോഴാണിത്.

റംസാനില്‍ വാരിക്കോരി കൊടുത്ത് യൂസഫലി; 40 ലക്ഷം ദിര്‍ഹം!! നിറ പുഞ്ചിരിയോടെ പ്രവാസികള്‍റംസാനില്‍ വാരിക്കോരി കൊടുത്ത് യൂസഫലി; 40 ലക്ഷം ദിര്‍ഹം!! നിറ പുഞ്ചിരിയോടെ പ്രവാസികള്‍

അദാനി ഗ്രൂപ്പിന്റെ 'കൊള്ള'!!തോമസ് ഐസക്ക് അന്ന് പറഞ്ഞത് ശരിതന്നെ!! ശരിവച്ച് സിഎജിയും...അദാനി ഗ്രൂപ്പിന്റെ 'കൊള്ള'!!തോമസ് ഐസക്ക് അന്ന് പറഞ്ഞത് ശരിതന്നെ!! ശരിവച്ച് സിഎജിയും...

55 മുസ്ലിം രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടി റിയാദില്‍ നടന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചായാരുന്നു ഉച്ചകോടി. പങ്കെടുത്ത എല്ലാവരും ഭീകരവാദത്തിനെതിരേ ശക്തമായി സംസാരിക്കുകയും ചെയ്തു.

നവാസ് ശെരീഫിന് അവസരം നല്‍കിയില്ല

എന്നാല്‍ നവാസ് ശെരീഫിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. എല്ലാ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. പക്ഷേ മുസ്ലിം രാജ്യങ്ങളില്‍ പ്രധാനപ്പെട്ട പാകിസ്താന്റെ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭീകരവാദം ചര്‍ച്ച

ഭീകരവാദമാണ് ഉച്ചകോടിയില്‍ കാര്യമായും ചര്‍ച്ച ചെയ്തത്. എല്ലാ മുസ്ലിം രാഷ്ട്രങ്ങളും ഭീകരവാദത്തെ അപലപിച്ച് സംസാരിച്ചു. മുന്‍ നിരയില്‍ തന്നെ ആയിരുന്നു നവാസ് ശെരീഫിന്റെ ഇരിപ്പിടം.

മുന്‍നിരയില്‍ ഇരിപ്പിടം, പക്ഷേ...

മുന്‍ നിരയില്‍ ഇരുന്ന നവാസ് ശെരീഫിനെ സംസാരിക്കാന്‍ ക്ഷണിക്കാത്തത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പാക് പ്രതിപക്ഷ പാര്‍ട്ടികള്‍ നവാസ് ശെരീഫിനെതിരേ രംഗത്തെത്തുകയും ചെയ്തു.

ക്ഷണിച്ച് വരുത്തി

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് നവാസ് ശെരീഫ് സൗദിയിലെത്തിയത്. കഴിഞ്ഞ ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായിരുന്നു ഉച്ചകോടി. നിരവധി ചെറു രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു.

 മാധ്യമങ്ങള്‍ പറയുന്നത്

എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ സംസാരിച്ചപ്പോഴാണ് പ്രമുഖ മുസ്ലിം രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനുള്ള അവസരം നിഷേധിച്ചതെന്ന് ദി നാഷന്‍ പത്രം കുറ്റപ്പെടുത്തി. സൗദി അറേബ്യ പാകിസ്താനെ അപമാനിച്ചുവെന്നും പത്രം പറയുന്നു.

ഇറാനെതിരേ ട്രംപ്

എന്നാല്‍ യുഎസ്-അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ഭീകരവാദമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചത് കൂടുതലും ഇറാനെതിരേയും. ഭീകരവാദികളുടെ കേന്ദ്രമെന്ന് ആരോപണം നേരിടുന്ന പാകിസ്താന്റെ പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നത് സല്‍മാന്‍ രാജാവും ട്രംപും നടത്തിയ ഗൂഢാലോചനയാണെന്നാണ് ചില പാക് പത്രങ്ങള്‍ ആരോപിച്ചത്.

നവാസ് ശെരീഫ് മാധ്യമങ്ങളെ കണ്ടു

ഉച്ചകോടിക്കെത്തിയ നവാസ് ശെരീഫ് മാധ്യമങ്ങളെ കണ്ടിരുന്നു. ഭീകരവാദത്തെ ലോകത്ത് നിന്നു തുടച്ചുനീക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ പ്രധാന ഇര പാകിസ്താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

12000 കോടി ഡോളറിന്റെ നഷ്ടം

12000 കോടി ഡോളറിന്റെ നഷ്ടമാണ് ഭീകരവാദം മൂലം പാകിസ്താനുണ്ടായതെന്ന് നവാസ് ശെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. പതിനായിരക്കണക്കിന് പൗരന്‍മാരുടെ ജീവനും നഷ്ടമായി. പാകിസ്താന്‍ ഏറെ കാലമായി സഹിക്കുന്ന ഒന്നാണിതെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു.

ഇംറാന്‍ ഖാന്‍ പറയുന്നത്

അതേസമയം, സൗദിയില്‍ നേരിട്ട അപമാനത്തില്‍ നവാസ് ശെരീഫിനെ കുറ്റപ്പെടുത്തിയാണ് തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ സംസാരിച്ചത്. പാകിസ്താന്‍ ജനതയുടെ അന്തസിന് കോട്ടം തട്ടുന്ന നിലപാടാണ് നവാസ് ശെരീഫ് എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാണക്കേടുണ്ടാക്കി

ലോകമെമ്പാടുമുള്ള പാകിസ്താനികള്‍ക്ക് നാണക്കേടുണ്ടാക്കിയ രീതിയിലാണ് പ്രധാനമന്ത്രി സൗദിയില്‍ പ്രവര്‍ത്തിച്ചതെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇറാനെതിരേ ട്രംപ് സംസാരിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ ഇരുന്ന നവാസ് ശെരീഫിന്റെ നടപടി ശരിയായില്ലെന്നും ഇംറാന്‍ കുറ്റപ്പെടുത്തി.

 ഇന്ത്യക്ക് ട്രംപിന്റെ പിന്തുണ

എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്നാണ് ട്രംപ് യോഗത്തില്‍ പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലും ഭീകരാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി സന്ദര്‍ശനത്തിന് ശേഷം ട്രംപ് ഇസ്രായേലിലേക്ക് പോയി. അവിടെ നിന്നു ഇറ്റലിയിലേക്ക് പോകും.

English summary
"The Pakistan PM wasn't allowed to speak at the US-Arab-Islamic Summit in Riyadh, even as leaders of some small countries put forward their views on terrorism," a report published in another Pakistan daily 'The Nation' said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X