കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പ്രധാനമന്ത്രിയാകാന്‍ കുല്‍സൂം; രോഗക്കിടക്കയില്‍ നിന്ന്, ഉറ്റുനോക്കി ഇന്ത്യയും ചൈനയും

ഷഹ്ബാസിനെ ലാഹോര്‍ സീറ്റില്‍ മല്‍സരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ സീറ്റാണ് ഇപ്പോള്‍ ഭാര്യ കുല്‍സൂമിന് നല്‍കിയിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് കുല്‍സൂം. ചികില്‍സയുടെ ഭാഗമായി ലണ്ടനിലാണവര്‍. ഉടനെ നാട്ടില്‍ തിരിച്ചെത്തും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ചിലപ്പോള്‍ അടുത്ത മാസം തന്നെ പ്രധാനമന്ത്രിയുമാകും.

അഴിമതിയാരോപണത്തെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ ഭാര്യയാണ് കുല്‍സൂം. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ശെരീഫ് പ്രധാനമന്ത്രി പദവും ലാഹോറില്‍ നിന്നുള്ള ജനപ്രതിനിധി പദവിയും രാജിവച്ചിരുന്നു. ഈ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. പാകിസ്താനിലെ മാറ്റങ്ങള്‍ ഇന്ത്യയും ചൈനയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നവാസ് ശെരീഫിനെ കോടതി അയോഗ്യനാക്കിയതോടെ പട്ടാളം ഭരണം ഏറ്റെടുക്കുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

ലാഹോര്‍ സീറ്റില്‍ കുല്‍സൂം

ലാഹോര്‍ സീറ്റില്‍ കുല്‍സൂം

ലാഹോര്‍ സീറ്റില്‍ കുല്‍സൂം മല്‍സരിക്കുമെന്ന് നവാസ് ശെരീഫിന്റെ പാര്‍ട്ടി കഴിഞ്ഞദിവസം വ്യക്തമാക്കി. അടുത്തമാസമാണ് ഇവിടെ തിരഞ്ഞൈടുപ്പ് നടക്കുന്നത്. ധീരവനിതയെന്നാണ് ചില മാധ്യമങ്ങള്‍ കുല്‍സൂമിനെ വിശേഷിപ്പിച്ചത്.

കാന്‍സര്‍ ബാധിത

കാന്‍സര്‍ ബാധിത

എന്നാല്‍ കുല്‍സൂം മല്‍സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ചില ആശങ്കകള്‍ പരന്നിട്ടുണ്ട്. കാരണം കാന്‍സര്‍ ബാധിതയാണ് കുല്‍സൂം. കഴിഞ്ഞദിവസമാണ് രോഗം സ്ഥിരീകരിച്ചത്.

ലണ്ടനില്‍ ചികില്‍സ

ലണ്ടനില്‍ ചികില്‍സ

മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് കുല്‍സൂമിന്റെ അസുഖത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. ചികില്‍സയുടെ ഭാഗമായി ലണ്ടനിലാണിപ്പോള്‍ കുല്‍സൂം. അവരുടെ മകള്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

കുല്‍സൂം നാട്ടില്‍ തിരിച്ചെത്തും

കുല്‍സൂം നാട്ടില്‍ തിരിച്ചെത്തും

തിരഞ്ഞെടുപ്പിന് മുമ്പ് കുല്‍സൂം നാട്ടില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. തൊണ്ടയിലാണ് കുല്‍സൂമിന് കാന്‍സര്‍ ബാധിച്ചിട്ടുള്ളത്.

ഭേദമാക്കാന്‍ സാധിക്കും

ഭേദമാക്കാന്‍ സാധിക്കും

രോഗത്തിന്റെ ആദ്യഘത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഫലപ്രദമായ ചികില്‍സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ പരിശോധന

ലണ്ടനിലെ പരിശോധന

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ലണ്ടനിലേക്ക് കുല്‍സൂം പോയത്. അവിടെ വച്ച് നടത്തിയ പരിശോധനകളില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പ്രധാനമന്ത്രിയായി കുല്‍സൂം

പ്രധാനമന്ത്രിയായി കുല്‍സൂം

അതേസമയം, ലാഹോറില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത പ്രധാനമന്ത്രിയായി കുല്‍സൂം ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോര്‍ നവാസ് ശെരീഫിന്റെ പാര്‍ട്ടിയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ്. അതുകൊണ്ട് വിജയം ഉറപ്പുമാണ്.

നവാസിന്റെ തന്ത്രം

നവാസിന്റെ തന്ത്രം

ഭാര്യയെ പ്രധാനമന്ത്രിയാക്കി വീണ്ടും ഭരണത്തില്‍ നേരിട്ട് ഇടപെടാനാണ് നവാസ് ശെരീഫ് ശ്രമിക്കുന്നതെന്ന് ചെറുപാര്‍ട്ടികള്‍ ആരോപിക്കുന്നു. കോടതി ഉത്തരവ് എതിരായ ഉടനെ തന്നെ രാജി പ്രഖ്യാപിച്ചതിനാല്‍ നവാസ് ശെരീഫിന്റെ പ്രതിഛായക്ക് മങ്ങലേറ്റിട്ടില്ല.

നവാസിന്റെ വിശ്വസ്തന്‍

നവാസിന്റെ വിശ്വസ്തന്‍

നവാസ് ശെരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ശെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അദ്ദേഹം നിലവില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയാണ്. പക്ഷേ, പ്രധാനമന്ത്രിയായത് നവാസിന്റെ വിശ്വസ്തനായ ഷാഹിദ് ഖാന്‍ അബ്ബാസിയാണ്.

പാര്‍ട്ടി പ്രതികരിച്ചിട്ടില്ല

പാര്‍ട്ടി പ്രതികരിച്ചിട്ടില്ല

ഷഹ്ബാസിനെ ലാഹോര്‍ സീറ്റില്‍ മല്‍സരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ സീറ്റാണ് ഇപ്പോള്‍ ഭാര്യ കുല്‍സൂമിന് നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കുല്‍സൂം പ്രധാനമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച നവാസിന്റെ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary
A Pakistani official says former Prime Minister Nawaz Sharif’s wife will run for a seat in parliament despite having been diagnosed with throat cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X