സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് പുറത്തിറങ്ങും; കോടതി പരിഗണിച്ച കാരണം ഇത്
കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിലിൽ മോചിതനാവുന്നു. ഇയാളെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിൽ എടുത്താണ് ഇയാളെ ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.
രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാട് കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2003 മുതൽ നേപ്പാൾ ജയിലിൽ കഴിയുകയാണ് 78 കാരനായ ശോഭരാജ്.

1975ൽ ആയിരുന്നു ഇയാൾ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തിയത്. അതേ വർഷം കാഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തി. ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷവും യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്.

ഇന്ത്യയിൽ 21 വർഷത്തോളം ചാൾസ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1970കളിൽ ഇയാൾ പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. നിലവിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ.
ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടികൾ പൂര്‍ത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിൻ്റെ അഭിഭാഷകനായ ലോക്ഭക്ത്റാണ പറഞ്ഞു.

ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിൻ്റേയും വിയറ്റ്നാമുകാരിയായ ട്രാൻ ലോംഗ് ഫുൻ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിൻ സിറ്റിയിൽ 1944-നാണ് ചാൾസ് ശോഭരാജ് ജനിച്ചത്. പിന്നീട് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാൾ കുപ്രസിദ്ധനായി. 12 പേരെ കൊന്ന കേസുകളിൽ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ കണ്ടെത്തിയിരുന്നു. ഇയാൾ 30 ആളുകളെ എങ്കിലും കൊന്നിട്ടുണ്ടാവും എന്നാണ് അനൗദ്യോഗിക കണക്ക്.

തായ്ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരൻമാരെയാണ് ഇയാൾ കൊന്നത്. രണ്ട് കൊലപാതകങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാൾ കോടതി ചാൾസ് ശോഭരാജിനെ 21 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതൽ കാഠ്മണ്ഡുവിലെ സെൻട്രൽ ജയിലിൽ 21 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.












Click it and Unblock the Notifications