ഷില്ലോംഗിലെ തണുപ്പില്‍ മണിപ്പൂരി വീര്യം

  • Posted By:
Subscribe to Oneindia Malayalam

ഷില്ലോംഗ്: ഷില്ലോംഗില്‍ ലജോംഗ് എഫ് സിയെ വീഴ്ത്തി മണിപ്പൂരി ക്ലബ്ബ് നെറോക എഫ് സി കരുത്തറിയിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈ അട്ടിമറി. സിംഗം സുഭാഷ് സിംഗ് ആണ് വിജയഗോള്‍ നേടിയത്. എണ്‍പത്തിമൂന്നാം മിനുട്ടിലാണ് സ്‌കോറിംഗ്. ഈ വിജയത്തോടെ നെറോക ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഷില്ലോംഗ് നാലാം സ്ഥാനത്താവുകയും ചെയ്തു.

15 ദിവസമായി ബുക്കിംഗ് സ്വീകരിച്ചില്ല: 30കാരിയെ പീഡിപ്പിച്ച് മുങ്ങിയ ഡ്രൈവറും സഹായിയും പിടിയില്‍

അഞ്ച് മത്സരങ്ങളില്‍ നിന്ന് നെറോക പത്ത് പോയിന്റെടുത്തപ്പോള്‍ ഷില്ലോംഗിനും പത്ത് പോയിന്റാണ്. പക്ഷേ, ഒരു മത്സരം കുറച്ചു കളിച്ചുവെന്നത് നെറോകക്ക് തുണയായി.

football

മണിപ്പൂരി ക്ലബ്ബ് തുടക്കം മുതല്‍ ആധിപത്യ സ്വഭാവത്തോടെ ആക്രമിച്ചു കളിച്ചപ്പോള്‍ ലജോംഗിന്റെ ഡിഫന്‍ഡര്‍മാര്‍ക്ക് താളം നഷ്ടമായി. പലപ്പോഴും ക്ലിയറിംഗുകളില്‍ പിഴച്ചു. ഇരുപത്തേഴാം മിനുട്ടില്‍ നെറോകയുടെ യെമന്‍ അന്താരാഷ്ട്ര താരം എയ്മാന് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മാന്‍പ്യുയയില്‍ നിന്ന് മികച്ച ഒരു ക്രോസ് ബോള്‍ ലഭിച്ചു. ഗോളെന്നുറച്ച നിമിഷത്തില്‍ ലജോംഗ് ഗോളി ഫുര്‍ബയുടെ അവസരോചിതമായ ഇടപെടല്‍.

ആദ്യപകുതിയിലെ അവസാന സെക്കന്‍ഡില്‍ നെറോക താരം എടുത്ത ഫ്രീകിക്ക് തട്ടിയകറ്റിയും ഫുര്‍ബ താരമായി. രണ്ടാം പകുതിയില്‍ ഷില്ലോംഗ് ക്ലബ്ബ് കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. അവസാന പത്ത് മിനുട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ നെറോക അവസരം മുതലെടുത്ത് മുന്നില്‍ കയറി. പ്രിതം സിംഗിന്റെ തകര്‍പ്പന്‍ ക്രോസ് ബോള്‍ ഹെഡറിലൂടെ സിംഗം സുഭാഷ് സിംഗ് വലക്കുള്ളിലാക്കി. വിലപ്പെട്ട മൂന്ന് പോയിന്റാണ് നെറോക എവേ മാച്ചില്‍ സ്വന്തമാക്കിയത്.

English summary
Neroca FC defeat Shillong Lajong FC
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്