കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണില്‍ വൈറസിന്‍റെ പുതിയ വകഭേദം കൂടി കണ്ടെത്തി; എത്തിയത് ദക്ഷിണ ആഫ്രിക്കയില്‍ നിന്നെന്ന് സംശയം

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിന് ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന നിരക്ക് കൂടുതലാണ്. ഈ വൈറസിന്‍റെ സാന്നിധ്യം രണ്ട് രോഗികളിലാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് കഴിഞ്ഞയാഴ്ചകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായതായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ഷക സമരം: ദില്ലിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷംകര്‍ഷക സമരം: ദില്ലിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷം

'ഈ പുതിയ വകഭേദത്തെ വളരെയധികം കരുതലോടെ സമീപിക്കാന്‍, കാരണം ഇത് കൂടുതൽ വ്യാപന ശേഷിയുള്ളതാണ്, യുകെയിൽ കണ്ടെത്തിയ പുതിയ വേരിയന്റിനേക്കാൾ ഇത് കൂടുതൽ പരിവർത്തനം ചെയ്തതായി തോന്നുന്നു'-ഹാൻ‌കോക്ക് പറഞ്ഞു. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടണിലും കൊറോണ വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നു.

 coronavirus-o

പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ഹാന്‍കോക്ക് പറഞ്ഞു. . കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തവരും അവരുമായി അടുത്ത സമ്പർക്കമുണ്ടായവരും നിര്‍ബന്ധമായും ക്വാറന്റീനിൽ കഴിയണം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടണിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിന്റെ 70 ശതമാനം വ്യാപന ശേഷിയുള്ള രണ്ടാമത് വകഭേദമായിരുന്നു യുകെയിൽ ആദ്യം കണ്ടെത്തിയത്. ഈ വൈറസിനേക്കാള്‍ വ്യാപനശേഷി പുതിയ വൈറസുകള്‍ക്ക് ഉണ്ടാകുമെന്നും ഹാന്‍കോക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുതിയ വകഭേദം വന്ന വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടേയുള്ള ലോകത്തെ വിവിധ രാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസില്‍ നിന്നും വ്യത്യസ്തമാണെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞത്. വാക്സിനുകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വൈറസിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കംജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

Recommended Video

cmsvideo
വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

English summary
New strain of virus found in UK; Extreme caution, suspected to have come from South Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X