കൊവിഡ് ഭീഷണി കൂടുതൽ ഈ വിഭാഗക്കാർക്ക്: ഗവേഷകരുടെ മുന്നറിയിപ്പ്, രോഗലക്ഷണങ്ങളില്ലാത്തതും വെല്ലുവിളി
ലണ്ടൻ: കൊവിഡ് വ്യാപനത്തിനിടെ ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് ജേണൽ. ഐസിയുവിലെ ജീവനക്കാരെക്കാൾ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്കാണ് കൊവിഡ് ബാധയേൽക്കാൻ സാധ്യത കൂടുതലെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ജനറൽ മെഡിസിൻ ക്ലിനീഷ്യൻമാരെക്കാൾ ആശുപത്രികളിലെ ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം ബാധിക്കുന്നതെന്നാണ് തൊറാക്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഏഷ്യയിലെ കറുത്ത വർഗ്ഗക്കാരിലെ ന്യൂനപക്ഷങ്ങൾക്കിടയിലും കൊവിഡ് ബാധിതരുടെ തോത് വളരെ കൂടുതലാണ്.

ശുചീകരണ തൊഴിലാളികൾക്ക്
ഐസിയുവിൽ ജോലി ചെയ്യുന്നവരും ശുചീകരണ തൊഴിലാളികളും ഉപയോഗിക്കുന്ന പിപിഇ കിറ്റിന്റെ വ്യത്യാസമായിരിക്കാം ഇതിന് പിന്നിലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തണുപ്പുകാലം ആവുന്നതോടെ കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്. മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരെക്കാൾ ഐസിയുവിൽ ജോലി ചെയ്യുന്നവർ സുരക്ഷിതരാണെന്നാണ് ഗവേഷകനായ അലക്സ് റിക്ടർ ചൂണ്ടിക്കാണിക്കുന്നത്. യുകെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബിർമിംഗ്ഹാം എൻഎച്എസ് ഫൌണ്ടേഷൻ ട്രസ്റ്റിലെ ഗവേഷകനാണ് ഇദ്ദേഹം.

രോഗലക്ഷണങ്ങളില്ലാത്തവരിൽ പരിശോധന
രോഗ ലക്ഷണങ്ങളില്ലാത്തതും ഇതുവരെ രോഗം ബാധിച്ചിട്ടില്ലാത്തതുമായ ആശുപത്രി ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഗവേഷകർ മുന്നോട്ടുവെക്കുന്ന നിർദേശം. ഞങ്ങൾ 545 ജീവനക്കാരെയാണ് 20 മണിക്കൂറിനുള്ളിൽ റിക്രൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കൊവിഡിന് സമാനമായ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ കഴിഞ്ഞ നാല് മാസത്തിനിടെ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനും ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്റിബോഡി പരിശോധന
രോഗലക്ഷണമില്ലാത്ത 2.5 ശതമാനം ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 38 ശതമാനം പേർക്കും പിന്നീട് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. സെറം സാമ്പിളുകൾ ലഭിച്ച നാലിൽ ഒരാൾക്ക് വീതവും കോവിഡിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ശുചീകരണ തൊഴിലാളികളിൽ നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. അക്യൂട്ട് മെഡിസിനിൽ ജോലി ചെയ്യുന്ന 33 ശതമാനം പേർക്കും, ജനറൽ ഇന്റേണൽ മെഡിസിനിൽ ജോലി ചെയ്യുന്ന 30 ശതമാനം പേർക്കുമാണ് കൊവിഡ് ബാധിച്ചത്.

13 ശതമാനം
ഐസിയുവിൽ ജോലി ചെയ്യുന്നവരിൽ 15 ശതമാനം പേർക്കും എമർജൻസി മെഡിസിനിൽ ജോലി ചെയ്യുന്ന 13 ശതമാനം പേർക്കും സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 13 ശതമാനം പേർക്കുമാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. അതേ സമയം ആശുപത്രി ജീവനക്കാരിൽ രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നത് രോഗികളുടെ നിലയും അപകടത്തിലാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications