അമേരിക്കയിലെ ഭീകരാക്രമണത്തിന് പ്രേരിപ്പിച്ചത് പാകിസ്താനോ!! ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: അമേരിക്കിയിലെ മാന്‍ഹട്ടനില്‍ ബോംബ് സ്ഫോടനം നടത്തിയ അഹ്മദ് റഹാമിയ്ക്ക് ഭീകരാക്രമണം നടത്താന്‍ പ്രചോദനമായത് നിരന്തരമുള്ള പാക് സന്ദര്‍ശനമെന്ന് വെളിപ്പെടുത്തല്‍. സ്ഫോടനത്തില്‍ പരിക്കേറ്റ് പൊലീസ് പിടിയില്‍ കഴിയുന്ന 28കാരനായ റഹാമിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്.
മാന്‍ഹട്ടനില്‍ ഉണ്ടായ ഭീകരാക്രമണത്തിലും ന്യൂജഴ്‌സിയില്‍ ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണത്തിലും റഹാനിയ്ക്ക് പങ്കുണ്ടെന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അഫ്ഗാന്‍ അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ റഹാമിയുടെ പാകിസ്താനിലേയ്ക്കുള്ള യാത്രകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പലതവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിനായാണ് പോയതെന്ന വിശദീകരണമാണ് റഹാമി നല്‍കിയത്. പാകിസ്താനില്‍ നിന്ന് വിവാഹം കഴിച്ച വിവരവും ഇദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവച്ചിരുന്നു. ജന്മനാടായ അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ റഹാനിയില്‍ മതചിന്തകള്‍ വളര്‍ന്നിരുന്നു. ഏതെങ്കിലും ഭീകംസംഘടനയുടെ സ്വാധീനവലയത്തില്‍പ്പെട്ടിരുന്നുവെന്നുമാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.

അഹ്മദ് റഹാമി
കഴിഞ്ഞ ആഴ്ച അമേരിക്കയിലെ മാന്‍ഹട്ടനില്‍ 29 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിന് ഇടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഹ്മദ് റഹാമി എന്ന 28കാരന്‍ അമേരിക്കന്‍ പൗരനാണ്.

പാകിസ്താനില്‍ നിന്ന്
പാകിസ്താനിലേയ്ക്കും അഫ്ഗാനിസ്താനിലേക്കും നിരവധി തവണ യാത്ര ചെയ്ത റഹാമി കുറച്ചുകാലമായി പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കാനും താടി നീട്ടി വളര്‍ത്താനും ആരംഭിച്ചിരുന്നു. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹം കഴിച്ചത് പാക് വനിതയെ
കുട്ടിയായിരിക്കെ 1995ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിതാവിനൊപ്പം ആദ്യമായി അമേരിക്കയിലെത്തിയ റഹാമി അമേരിക്കയില്‍ അഭയസ്ഥാനം കണ്ടെത്തുകയും 2011ല്‍ അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്തു. റഹാമി വിവാഹം കഴിച്ചത് പാക് വനിതയെ ആണെന്നും വെളിപ്പെടുത്തലുകളുണ്ട്.

പാക്‌സ്തിനാലേക്കുള്ള യാത്രകള്‍
2013 ഏപ്രിലില്‍ പാകിസ്താനിലേയ്്ക്ക് പോയ റഹാമി 2014 മാര്‍ച്ചിലാണ് തിരിച്ചെത്തിയത്. ഇതിനിടെ അഭയാര്‍ത്ഥികളായ കുടുംബാംഗങ്ങള്‍ക്കൊപ്പം റഹാമി പാകിസ്താനിലെ ക്വറ്റയില്‍ തങ്ങിയിരുന്നു. 2005ലും 2006ലും 2011ലും റഹാമി പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. ഇസ്ലാമിക് ഭീകരരുടെ കടുത്ത സ്വാധീനമുള്ള പ്രദേശമാണ് പാകിസ്താനിലെ ക്വറ്റ.

ആക്രമണത്തില്‍ പരിക്കേറ്റ്
പൊലീസുമായുള്ള ആക്രമണത്തില്‍ പരിക്കേറ്റ റഹാമിയെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂ ജഴ്‌സിയിലേയും മാന്‍ഹട്ടനിലേയും ഭീകരാക്രമണങ്ങളില്‍ റഹാമിയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പിടികൂടുന്നതിന് മുമ്പ്
പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പിടിയിലാകുന്നതിന് മുമ്പ് പലതവണ സ്വയം വെടിയുതിര്‍ത്തെങ്കിലും റഹാനിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിരിച്ചറിഞ്ഞു
ചെല്‍സിയയില്‍ ബോംബ് വെച്ചത് റഹാമിയാണെന്ന് നിരീക്ഷണ കാ്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. മാന്‍ഹട്ടനില്‍ വച്ചിരുന്ന കുക്കര്‍ ബോംബില്‍ നിന്നും ഇദ്ദേഹത്തിന്റെ വിരലടയാളം പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഐക്യരാഷ്ട്ര സഭാ യോഗം
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റും ലോക നേതാക്കളും ന്യൂയോര്‍ക്കിലെത്തുന്നതിന് മുന്നോടിയായാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications