കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ന്യൂയോർക്ക്: പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് ​വൈറസ് സാന്നിധ്യം വ്യാപകമായി സ്ഥീരികരിച്ചത്. അടിയന്തരമായി വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾക്കായാണ് നിലവിലെ അടിയന്തരാവസ്ഥ .

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ​യും അ​ടു​ത്തു​ള്ള നാ​ല് കൗ​ണ്ടി​ക​ളി​ലെ​യും അ​ഴു​ക്കു​ചാ​ലി​ലെ മ​ലി​ന​ജ​ല​ത്തി​ലും പോ​ളി​യോ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യിതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രോഗ പ്രതിരോധത്തിനായി വാക്സിനേഷൻ പ്രക്രിയ സജീവമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാക്സിൻ അഡ്മിനിസ്ട്രേറ്റർമാരുടെ ശൃംഖലയിലേക്ക്, അടിയന്തര ആരോഗ്യ പ്രവർത്തകർ, മിഡ് വൈഫ്, ഫാർമസിസ്റ്റുകൾ എന്നിവരെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഗവർണർ കാത്തി ഹോചൽ ഉത്തരവിറക്കി.

1

ഡോക്ടർമാർക്കും നഴ്സുമാർക്കും പോളിയോ വാക്സിന് നിർദേശിക്കാമെന്നും ഉത്തരവിലുണ്ട്.നിലവിലത്ത സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പോളിയോ ഉറപ്പാക്കണമെന്നും ആരോഗ്യ വിങ് കമീഷണർ മേരി ബാസെറ്റ് പറഞ്ഞു.'പോളിയോയുടെ കാര്യത്തിൽ ഒളിച്ചുകളി നടക്കില്ല. നിങ്ങളോ കുട്ടിളോ വാക്സിൻ എടുക്കാതിരിക്കുകയോ പ്രതിരോധ കുത്തിവെപ്പുകളുടെ കാലക്രമം തെറ്റിക്കു​കയോ ചെയ്തിട്ടുണ്ടെങ്കിൽ പക്ഷാഘാതം ഉറപ്പാണ്. അതിനാൽ അപകടം ക്ഷണിച്ചു വരുത്തരുതെന്ന് ന്യൂയോർക്കിലുള്ളവരോട് അഭ്യർഥിക്കുന്നു' മേരി ബാസെറ്റ് പറഞ്ഞു.

ഭീകരതയുടെ ഉണങ്ങാത്ത മുറിവ് ... ലോകത്തെ നടുക്കിയ കൂട്ടക്കുരുതിക്ക് 21 വയസ്ഭീകരതയുടെ ഉണങ്ങാത്ത മുറിവ് ... ലോകത്തെ നടുക്കിയ കൂട്ടക്കുരുതിക്ക് 21 വയസ്

2

വാക്സിൻ എടുത്തവരും ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.ഇവർ അണുബാധയുള്ളവരുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നാൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. മലിനജലവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരും ബൂസ്റ്റർഡോസ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
റോക്ക് ലാൻഡ്, ഓറഞ്ച്, സുള്ളിവൻ , നാസു കൗണ്ടികളിലുള്ളവരും ന്യൂയോർക്ക് സിറ്റിയിലുള്ളവരും ആരോഗ്യ പ്രവർത്തകരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണന്നെ് ആരോഗ്യ വകുപ്പ് അറിയിച്ചു.

അനീമിയയോട് ബൈ പറയാം... വിളർച്ച ഒഴിവാക്കാൻ മറക്കാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

3

ജൂ​ലൈ അ​വ​സാ​നം പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി​ക്കും പോ​ളി​യോ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​താ​ണ്ട് 10 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു രാ​ജ്യ​ത്ത് വീ​ണ്ടും പോ​ളി​യോ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒരു കാലത്ത് ലോകത്തെ വിറപ്പിച്ചിരുന്ന രോഗമാണ് പോളിയോ. യുഎസിൽ മാത്രം 1952 കാലഘട്ടത്തിൽ 58000 ആളുകൾക്ക് രോഗം ബാധിച്ചിരുന്നു എന്നാണ് കണക്കുകൾ. മരണത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്.

4

21000 ത്തിലധികം ആളുകൾ യുഎസിൽ മാത്രം രോഗം ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകൾ. മൂവായിരത്തില്‍ അധികം ആളുകള്‍ കിടപ്പിലായി. പോളിയോ പ്രധാനമായും ശിശുക്കളെയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് ബാധിക്കുന്നത്. എന്നാല്‍, വാക്‌സിനേഷനെടുക്കാത്ത ആര്‍ക്കും ഇത് ബാധിക്കാം.പകർച്ച വ്യാധിയായ പോളിയോയ്ക്ക് മരുന്നുകളില്ല. വാക്സിനാണ് രോഗത്തിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും ഫലപ്രദനമായ മാർഗം.

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

English summary
New York declared a state of emergency after evidence of the polio virus's found in wastewater
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X