കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസ താരം ക്രിസ് കെയിന്‍സ് ഗുരുതരാവസ്ഥയില്‍, സിഡ്‌നിയിലെ ആശുപത്രിയില്‍

Google Oneindia Malayalam News

സിഡ്‌നി: ക്രിക്കറ്റ് ലോകത്തിനെ തന്നെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ താരങ്ങളെയെല്ലാം ആശങ്കപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിന്റെ ഇതിഹാസ ക്രിക്കറ്റര്‍ ക്രിസ് കെയിന്‍സ് ഗുരുതരാവസ്ഥയിലാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് അദ്ദേഹമെന്നാണ് കുടുംബം നല്‍കുന്ന സൂചന. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കെയിന്‍സിനെ. താരത്തിന്റെ ഭാര്യയാണ് ആശങ്കപ്പെടുത്തുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ക്രിസ് കെയിന്‍സ്. 2000ത്തിന്റെ തുടക്കത്തില്‍ ലോകത്തെ വിലപ്പിടിപ്പുള്ള താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റാണ്....അവന്റെ നാശം വന്‍ താരങ്ങള്‍ വരെ ആഗ്രഹിച്ചെന്ന് മഹേഷ്ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റാണ്....അവന്റെ നാശം വന്‍ താരങ്ങള്‍ വരെ ആഗ്രഹിച്ചെന്ന് മഹേഷ്

1

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കെയിന്‍സിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സ്‌പെഷ്യല്‍ യൂണിറ്റിലാമ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച്ചയാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കെയിന്‍സിന് കലശലായത്. ശരീരത്തിലെ പ്രധാന രക്തധമനിയില്‍ ചെറിയൊരു വിള്ളല്‍ വീണതാണ് കാരണം. മഹാധമനിയില്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രശ്‌നമാണിത്. ഇത് കുടുംബത്തിന് വളരെ ബുദ്ധിമുട്ടേറിയതും ആശങ്കപ്പെടുത്തുന്നതുമാണ് സമയമാണെന്ന് കെയിന്‍സിന്റെ ഭാര്യ മെലാനി പറഞ്ഞു. കാന്‍ബറയില്‍ വെച്ച് സുപ്രധാനമായ ചികിത്സ നടന്നിരുന്നുവെന്നും ഭാര്യ പറഞ്ഞു. അതിന് ശേഷം കെയിന്‍സ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

സിഡ്‌നിയില്‍ വെച്ചായിരുന്നു സര്‍ജറി നടന്നത്. കെയിന്‍സിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആകെ തകര്‍ന്നിരിക്കുകയാണെന്ന് മെലാനി പറയുന്നു. അതേസമയം കെയ്ന്‍സിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് ആര്‍ക്കും വ്യക്തമല്ല. കെയിന്‍സിന്റെ ആരോഗ്യ സ്ഥിതിതയില്‍ ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം ആശങ്കയുണ്ടെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു. വളരെ നല്ല മനുഷ്യനും ഭര്‍ത്താവും പിതാവും മകനുമാണ് കെയിന്‍സ്. കിവീസിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അദ്ദേഹം. രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് പറഞ്ഞു.

അതേസമയം ക്രിസ് കെയിന്‍സുമായി മുമ്പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറന്ന് ബ്രണ്ടന്‍ മക്കല്ലം തന്നെ പിന്തുണയുമായി രംഗത്ത് വന്നു. നേരത്തെ വാതുവെപ്പ് കേസില്‍ സാക്ഷിയായിരുന്നു മക്കല്ലം. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രധാനമാണ്. ഞങ്ങള്‍ പരസ്പരം ഒരുപാട് നാളായി കാണാറില്ല. വളരെ കഠിനമായൊരു വിഷയമാണത്. എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ് അദ്ദേഹം. ന്യൂസിലന്‍ഡിനായി കരിയറില്‍ ഉടനീളം കെയിന്‍സ് നല്‍കിയ സംഭാവന വളരെ വലുതാണെന്നും മക്കല്ലം പറഞ്ഞു. ക്രിസ് പിതാവും അതേസമയം മകനുമാണ്. അവരുടെ കുടുംബത്തിന് നേരത്തെ തന്നെ മകളെ നഷ്ടപ്പെട്ട ദുരന്തം സഹിക്കേണ്ടി വന്നതാണ്. ഈ അവസരത്തില്‍ കെയിന്‍സിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുമെന്ന് കരുതുന്നതായും മക്കല്ലം പറഞ്ഞു.

Recommended Video

cmsvideo
UAE flight companies' new guidelines

English summary
new zealand legendary cricketer chris cairns in serious condition in australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X