നൈജീരിയ:ബോക്കോ ഹരാമിനെക്കാള്‍ ഭീകരര്‍ സൈന്യമോ? ഒരുമാസം കൊന്ന് തള്ളിയത് 300 മുസ്ലിങ്ങളെ
അബൂജ: നൈജീരിയയില്‍ ഷിയ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത സൈനിക നടപടി അന്വേഷിയ്ക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകള്‍. 2015 ഡിസംബറിലാണ് സരിയ നഗരത്തില്‍ ഷിയ മുസ്ലിങ്ങള്‍ക്ക് നേരെ സൈനികരുടെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായത്. ഒട്ടേറെപ്പേലെ സൈന്യം കൊന്നതായാണ് വിവരം.
ആംനെസ്റ്റി, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇതിനോടകം തന്നെ ഇടപെട്ടു. 300ലേറെ ഷിയാ മുസ്ലിങ്ങളെ സരിയയില്‍ സൈന്യം കൊന്നുതള്ളിയെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ കൊന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും പറയുന്നു.

ബോകോ ഹരാം തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടികളുടെ മറവിലാണ് സാധാരണക്കാര്‍ക്ക് നേരെ സൈന്യം അതിക്രമം നടത്തുന്നത്. നൈജീരിയന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനം ഞെട്ടിപ്പിയ്ക്കുന്നതാണെന്ന് ആംനെസ്റ്റി സീനിയര്‍ റിസര്‍ച്ച് അഡൈ്വസര്‍ ലൂസി ഫ്രീമാന്‍ പറഞ്ഞു. നൈജീരിയയിലെ ഷിയാ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പാകിസ്താനിലും ഷിയ മുസ്ലീം സംഘടനകള്‍ പ്രകടനം നടത്തി.












Click it and Unblock the Notifications