കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയന്‍ സൈന്യത്തിന്റെ അബദ്ധം; അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബ് വര്‍ഷിച്ചു, 100 പേര്‍ കൊല്ലപ്പെട്ടു

കാമറൂണിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായ റാന്നിയിലായിരുന്നു സംഭവം.

  • By Akshay
Google Oneindia Malayalam News

മെയ്ദുഗുരി: നൈജീരിയന്‍ യുദ്ധ വിമാനത്തില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ബോംബ് വര്‍ഷിച്ചു. ബൊക്കൊ ഹറാം തീവ്രവാദികള്‍ക്ക് നേരെ ലക്ഷ്യം വെച്ച് നടത്തിയ ഓപ്പറേഷന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ 100 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിച്ചു.

കാമറൂണിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായ റാന്നിയിലായിരുന്നു സംഭവം. സൈന്യത്തിന് അബദ്ധം സംഭവിച്ചതായി കരസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലക്കി ഇരാബര്‍ സ്ഥിരീകരിച്ചു. അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും എല്ലാവരെയും മാറ്റി പാര്‍പ്പിച്ചതായ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Nigeria

ഇത് ആദ്യമായാണ് നൈജീരിയന്‍ സൈന്യത്തിന് ഇത്തരം ഒരു അബദ്ധം പറ്റിയത്. ബൊക്കോ ഹറം തീവ്രവാദി സംഘത്തിനെതിരെയുള്ള മിഷന്‍ സൈന്യത്തിന്റെ തന്ത്രപരമായ തെറ്റുകള്‍ കാരണം പരാജയപ്പെടുകയായിരുന്നെന്ന് ഒദ്യോഗിക വക്താവ് ഇറാബര്‍ പറഞ്ഞു.

English summary
A Nigerian Air Force fighter jet on a mission against Boko Haram extremists mistakenly bombed a refugee camp Tuesday, killing more than 100 refugees and wounding aid workers, a Borno state official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X