കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടി നിര്‍ത്തലില്ല, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഈജിപ്തിന്റെ ഇടപെടലിനെ തുടര്‍ന്ന് താത്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ ഗാസക്ക് നേല്‍ വീണ്ടും ആക്രമണം തുടങ്ങി. കൂടുതല്‍ ശക്തമായ വ്യോമാക്രമണം ഇസ്രായേല്‍ തുടരുകയാണ്.

മണിക്കൂറുകള്‍ മാത്രമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ആയുസ്സ്. കഴിഞ്ഞ ദിവസം ഗാസയിലെ 30 ല്‍പരം കേന്ദ്രങ്ങളിലാണ് ഇസ്രായേലിന്റെ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഇതോടെ ഗാസയിലെ മരണം 200 നടുത്തായി.

Gaza

കഴിഞ്ഞ ദിവസം ഈജിപ്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആക്രമണം നിര്‍ത്തുന്നതായി ഇസ്രായേല്‍ അറിയിച്ചിരുന്നു. എന്നാല്‍ താത്കാലിക വെടി നിര്‍ത്തലിനെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് ഹമാസ് വെടി നിര്‍ത്തല്‍ ആഹ്വാനത്തെ തള്ളുകയായിരുന്നു.

രണ്ട് ദിവസത്തെ വെടി നിര്‍ത്തലിന് ശേഷം ഈജിപ്തിലെ കെയ്‌റോയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്നായിരുന്നു ഈജിപ്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇസ്രായേല്‍ മന്ത്രിസഭ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹമാസ് ഇത്തരത്തിലൊരു താത്കാലിക നീക്കുപോക്കിന് തയ്യാറായില്ല. ആക്രമണം നിര്‍ത്തിവക്കാന്‍ തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹമാസിന്റെ വാദം.

ഹമാസ് ആക്രണം അവസാനിപ്പിക്കാത്തിനാലാണ് വ്യോമാക്രമണം തുടരുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. കരയുദ്ധത്തിന്റെ സാധ്യതകള്‍ ഇപ്പോഴും ബാക്കിവച്ചുകൊണ്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്.

English summary
No ceasefire ; Israel continues Airstrike on Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X