കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ അടവ് നടക്കില്ല: അസാധുനോട്ടുകള്‍ മാറ്റിവാങ്ങല്‍ നടപ്പില്ലെന്ന് സുഷമാ സ്വരാജ്

ന്യൂയോര്‍ക്കില്‍ വെച്ച് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസികള്‍ക്ക് രണ്ടാമതൊരു അവസരമില്ലെന്ന് വിദേശകാര്യ മന്ത്രി | Oneindia Malayalam

വാഷിംഗ്ടണ്‍: പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ രണ്ടാമത് ഒരു അവസരം നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ വെച്ച് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ഇല്ലാതിരുന്ന പ്രവാസികള്‍ക്ക് അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയം അനുവദിച്ചിരുന്നുവെങ്കിലും മാര്‍ച്ച് 31 ന് ഇത് അവസാനിച്ചിരുന്നു. ഈ സമയം അനുവദിച്ചതോടെ സമയപരിധി ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സമയപരിധി അവസാനിച്ചതോടെ ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ ഉള്ള അവസരം നല്‍കില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

 വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

വിദേശപൗരത്വമുള്ള ഇന്ത്യക്കാരുടെ പക്കല്‍ ഏകദേശം 7500 കോടിയോളം വരുന്ന അസാധുനോട്ടുകളുണ്ടെന്നാണ് സര്‍ക്കാറിന്‍റെ കൈവശമുള്ള കണക്ക്. ഈ പണം എന്തുചെയ്യണമെന്ന ചോദ്യത്തിനായിരുന്നു സുഷമാ സ്വരാജ് ഇത്തരത്തില്‍ മറുപടി നല്‍കിയത്. എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടിന് ആധാര്‍ കാര്‍ഡ‍് നിര്‍ബന്ധമല്ലെന്നും സുഷമാ സ്വരാജ് ആധാര്‍ കൈവശമില്ലാത്ത വിദേശ പൗരത്വമുള്ള ഇന്ത്യക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കി.

പ്രവാസികള്‍ക്ക് അധിക സമയം

പ്രവാസികള്‍ക്ക് അധിക സമയം

നോട്ട് നിരോധനം പ്രഖ്യാപനം പുറത്തുവന്ന 2016 നവംബര്‍ എട്ട് മുതല്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന പ്രവാസികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കുന്നതിനായി 2017 ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ വിമാനത്താവളത്തിലെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ കാണിച്ച് സാക്ഷ്യപ്പെടുത്തണമെന്നും ഇതിന്‍റെ തെളിവുകള്‍ സഹിതം റിസര്‍വ് ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മാത്രേ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

നോട്ട് നിരോധനം

നോട്ട് നിരോധനം


2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.

 അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍

2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ കാരണങ്ങളുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. സുപ്രീം കോടതിയ്ക്കുള്ള പ്രതികരണത്തിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

നേട്ടങ്ങള്‍ ഇങ്ങനെ

നേട്ടങ്ങള്‍ ഇങ്ങനെ

നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനം അതിന്‍റെ ലക്ഷ്യം കണ്ടുവെന്നും നോട്ട് നിരോധനം വഴി ഇന്ത്യയെ റന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് പടിപടിയായി കൊണ്ടുവരാന്‍ കഴിഞ്ഞെന്നും നികുതിയുടെ അടിത്തറ ശക്തമാക്കുന്നതില്‍ പങ്കുവഹിച്ചുവെന്നും ഡിജിറ്റലൈസേഷനെ പിന്തുണയ്ക്കുന്നതിനൊപ്പം ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഉപകരിച്ചുവെന്നും അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചു. പി ചിദംബരത്തിന്‍റെ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഇത്തരത്തില്‍ നോട്ടുനിരോധനം അതിന്‍റെ എല്ലാ മേഖലയിലും അങ്ങേയറ്റം വസ്തുതാപരമായ മാറ്റങ്ങളാണുണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി വെട്ടിപ്പ് തടയാന്‍

നികുതി വെട്ടിപ്പ് തടയാന്‍


ഉയര്‍ന്ന തോതില്‍ പണം മാത്രം കൈമാറ്റം ചെയ്തിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഡിജിറ്റല്‍ സ്പേസിലേയ്ക്ക് മാറ്റുന്നതിനും എല്ലാത്തരം ഇടപാടുകളും കൃത്യമായി അടയാളപ്പെടുത്തുന്നതിനുമുള്ള സാഹചര്യങ്ങളാണ് നോട്ട് നിരോധനത്തോടെ പ്രാബല്യത്തില്‍ വന്നത്. ഇത് നികുതി വെട്ടിപ്പ് നടത്തുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ്. നോട്ട് നിരോധനത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് അനധികൃത പണം നിയന്ത്രിക്കാനായി എന്നത്. അനധികൃ തമായി പണം സമ്പാദിച്ചവര്‍ക്കും നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കും വലിയ തിരിച്ചടിയായിരുന്നു നടപടി. കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരുന്ന കള്ളപ്പണമാണ് ഇതോടെ പുറത്തു വന്നത്. ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് മുന്നില്‍ രണ്ടു വഴി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പണം ബാങ്കില്‍ നിക്ഷേപിച്ച് നികുതിയും പിഴയും അടയ്ക്കുക മറ്റൊന്ന് ആ പണം വിലയില്ലാത്ത പേപ്പറാണെന്ന് തിരിച്ചറിഞ്ഞ് കത്തിച്ചു കളയുക.

കള്ളനോട്ടിന് നിയന്ത്രണം

കള്ളനോട്ടിന് നിയന്ത്രണം


നോട്ട് നിരോധനം കൊണ്ടുണ്ടായ ഏറ്റവം വലിയ നേട്ടങ്ങളിലൊന്നാണ് തീവ്രവാദത്തിനേറ്റ തിരിച്ചടി. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തി തീവ്രവാദം വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. തീവ്രവാദത്തിന്റെ വ്യാപനത്തിന് നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. രാജ്യത്ത് 400 കോടിയോളം കള്ളനോട്ട് ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതി വര്‍ഷം 70 കോടി രൂപയുടെ കള്ളനോട്ട് നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനെല്ലാം നോട്ട് നിരോധനം തിരിച്ചടിയായിരിക്കുകയാണ്. റിയല്‍എസ്‌റ്റേറ്റ്, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടയിടാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

 പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതെങ്ങനെ

പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതെങ്ങനെ

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ പഴയനോട്ടുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റിവാങ്ങുകയോ അധികാരപ്പെട്ടവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല, ഇതാണ് ഇത്തരമൊരു നീക്കം അനിവാര്യമായിട്ടുള്ളത്.

English summary
External Affairs Minister Sushma Swaraj has ruled out any new window of opportunity for NRIs or people of Indian-origin to deposit their high value Indian currency which was declared illegal after the demonetisation policy, a statement said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X