Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമകള്‍ക്ക് ഇനി സെന്‍സറിംഗ് ഇല്ല; പകരം 21 വയസ് വിഭാഗം എന്നാക്കും; പുതിയ നീക്കവുമായി യുഎഇ

ദുബൈ: യുഎഇയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഇനി സെന്‍സര്‍ ചെയ്യില്ലെന്ന് ഭരണകൂടം അറിയിച്ചു. വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിശാലമായി യുഇയെ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുഎഇയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇനി സെന്‍സര്‍ ചെയ്യില്ലെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചത്.

1

നിലവില്‍ യുഎഇയില്‍ റിലീസ് ചെയ്യുന്ന സിനിമകളില്‍ പരാമ്പരാഗതമായ ഇസ്്‌ലാമിക വികാരങ്ങലെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ വെട്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ അതിന് പകരം 21 വയസ് പ്രായമുള്ള വിഭാഗം എന്ന രീതിയിലാണ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് എമിറാത്തി മീഡിയ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

2

രാജ്യാന്തര പതിപ്പ് അനുസരിച്ചായിരിക്കും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും അതോറിറ്റി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളിലെന്നപോലെ യുഎഇയിലെയും സെന്‍സര്‍ ബോര്‍ഡ് സിനിമാറ്റിക് റിലീസുകളിലെ നഗ്‌നത, സ്വവര്‍ഗരതി, ലൈംഗികത, അനുചിതമെന്ന് കരുതുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ കാണിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാറുണ്ട്.

3

ഇനി മുതല്‍ സിനിമകള്‍ക്ക് 21 വയസിന് മുകളില്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുക. സ്വദേശികളെക്കാള്‍ വിദേശികളാണ് യുഎഇയില്‍ കൂടുതലുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ക്ക് സെന്‍സര്‍ ബാധകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Recommended Video

cmsvideo
    മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
    4

    ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന അറബ് രാജ്യമായ യുഎഇയില്‍ ചില ഘട്ടത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായും പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അധികൃതര്‍ അവരുടെ ഇസ്ലാമിക നിയമസംഹിത പരിഷ്‌കരിക്കുകയും അടുത്ത വര്‍ഷം വാരാന്ത്യത്തെ ശനി-ഞായര്‍ ദിവസങ്ങളില്‍ പാശ്ചാത്യ ബിസിനസുകളുമായും വിപണികളുമായും യോജിപ്പിക്കുംമെന്നും അധികൃതര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+