ഉത്തരകൊറിയ- അമേരിക്കൻ പ്രശ്നം പരിഹാരത്തിലേയ്ക്ക്, മുൻകൈ എടുത്ത് യുഎൻ, പ്രശ്നങ്ങൾ കലങ്ങി തെളിയും

 • Posted By:
Subscribe to Oneindia Malayalam

നോർവെ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയവിഭാഗത്തലവൻ ജെഫ്രി ഫെൽറ്റ്മാൻ രാജ്യം സന്ദർശിക്കും. ആറു വർഷത്തിനു ശേഷമാണ് യുഎന്നിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉത്തരകൊറിയ സന്ദർശിക്കുന്നത്. ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ലോകരാജ്യങ്ങൾ രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. ഇതിന്റെ  പശ്ചാത്തലത്തിലാണ് യുഎൻ ഉദ്യോഗസ്ഥന്റെ ഉത്തരകൊറിയൻ സന്ദർശനം.

തലൈവി മരിച്ചിട്ട് ഇന്ന് ഒരു വർഷം; മരണത്തിൽ നിഗൂഢത തുടരുന്നു, ജയയുടെ സ്വത്ത് അവസാനം ശശികലയ്ക്ക്?

ഉത്തരകൊറിയൻ സന്ദർശനത്തിനെത്തുന്ന ഫെൽറ്റ്മാൻ ഉത്തരകൊറിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തു. അടിക്കടിയുള്ള മിസൈൽ പരീക്ഷണവും ലോകരാജ്യങ്ങളുടെ ഉത്കണ്ഠ എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. എന്നാൽ ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തില്ല.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

നവംബർ 28 ന് ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം ആഗോളതലത്തിൽ ഏറെ വിമർശനം ഉയർത്തിയിരുന്നു. ഇതുവരെ ഉത്തരകൊറിയ നടത്തിയതിൽവെച്ച് ഏറ്റവും ഭയനകമായിരുന്ന പരീക്ഷണമായിരുന്നു അത്. ദക്ഷിണ കൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിലെ പ്യോങ്സോങ്ങിൽ നിന്ന് 13000 കിലോ മീറ്ററോളം സഞ്ചരിച്ച് ജപ്പാൻ അധീനതയിലുള്ള കടലിലാണ് മിസൈൽ പതിച്ചത് . ഇതിന് അമേരിക്കയെ വേരോളം നശിപ്പിച്ചു കളയാനുള്ള ശക്തിയുണ്ട്.

സംയുക്ത സൈനികാഭ്യാസം

സംയുക്ത സൈനികാഭ്യാസം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. നൂറുകണക്കിന് വിമാനങ്ങളും രണ്ട് ഡസനോളം ജെറ്റ്‌വിമാനങ്ങളുമാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. നിരന്തരം പ്രകോപനങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്ക് മറുപടി നല്‍കുന്ന ശക്തിപ്രകടനം കൂടിയായിരുന്നു അത്. ഡിസംബർ 4 നു ആരംഭിച്ച സംയുക്ത സൈനികാഭ്യാസം ഡിസംബർ 8 വരെ തുടരും.

വെല്ലുവിളി

വെല്ലുവിളി

കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയും ഉത്തരകൊറിയയു തമ്മിൽ രൂക്ഷമായ വെല്ലുവിളികൾ നടക്കുന്നുണ്ടായിരുന്നു. ഇനിയൊരു യുദ്ധമുണ്ടായാൽ അതിന് കാരണം ഉത്തരകൊറിയയ മാത്രമായിരിക്കുമെന്ന് അമേരിക്ക യുഎന്നിൽ പറഞ്ഞിരുന്നു. കൂടാതെ ഉത്തരകൊറിയുടെ നടപടികൾക്കെതിരെ തിരിച്ചടിക്കുമെന്നും യുഎസ് പറഞ്ഞിരുന്നു. അതെസമയം യുദ്ധത്തിന് തങ്ങൾക്കു താൽപര്യമില്ലെന്നും പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനാണ് തങ്ങൾക്ക് ആഗ്രഹമെന്നു യുഎസ് കൂട്ടിച്ചേർത്തു.

സന്ധിസംഭാഷണം

സന്ധിസംഭാഷണം

ഉത്തരകൊറിയ അമേരിക്ക പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് യുഎൻ ജനറൽ ആന്റണിയോ ഗുട്ടറെസ് മുൻപ് രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ഉത്തരകൊറിയ ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നില്ല. യുഎന്നിന്റെ വാഗ്ദാനം തിരസ്കരിക്കും വിധമായിരുന്നു അന്ന് ഉത്തരകൊറിയയുടെ പ്രവർത്തനങ്ങൾ. ഇതിനു ശേഷവും ഉത്തരകൊറിയ അണവപരീക്ഷണം നടത്തിയിരുന്നു.

cmsvideo
  പടയൊരുക്കവുമായി അമേരിക്ക ശക്തി പ്രകടിപ്പിക്കാൻ കൊറിയയും | Oneindia Malayalam
   ചൈനീസ് പ്രതിനിധിയുടെ സന്ദർശനം

  ചൈനീസ് പ്രതിനിധിയുടെ സന്ദർശനം

  ഉന്നുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ചൈനീസ് പ്രതിനിധി ഉത്തരകൊറിയൻ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഇതിന ശേഷമായിരുന്നു ഉത്തരകൊറിയയുടെ ആണവപരീക്ഷണം. എന്നാൽ ചൈനയുടെ ഉത്തരകൊറിയൻ സന്ദർശനം പ്രതീക്ഷയോടെയാണ് അമേരിക്ക വിലയിരുത്തിയിരുന്നത്.

  English summary
  The trip by Jeffrey Feltman is the first by a senior UN official in six years.North Korea had extended an invitation to the UN in September to visit for a "policy dialogue".It comes after last week's launch of what North Korea called its "most powerful" intercontinental ballistic missile, claiming it could hit the US.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്