യുഎസ് വിദ്യാര്‍ത്ഥിയോട് 17 മാസത്തെ കൊറിയന്‍ ക്രൂരത!! ഒടുവിൽ വെളിച്ചം കണ്ടു, 15 മാസമായി കോമയിൽ!!

  • Posted By:
Subscribe to Oneindia Malayalam

പ്യോംഗ്യാങ്: ഉത്തരകൊറിയ തടവിലാക്കിയ അമേരിക്കൻ വിദ്യാർത്ഥിയെ മോചിപ്പിച്ചു. 17 മാസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച വാർമ്പിയർ ഒരുവർഷത്തോളമായി കോമയിലാണെന്നാണ് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. മോചിപ്പിച്ച വാര്‍ബിയറിനെ സിൻസിനാറ്റി സർവ്വകലാശാലയിലെ മെഡിക്കൽ സെൻററില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി വക്താവ് വ്യക്തമാക്കി. അമേരിക്കയിൽ ഉടൻതന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചു. യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോണേഴ്സിലെ വിദ്യാർത്ഥിയായിരുന്നു ഓട്ടോ.

22കാരനായ യുവാവിനെ 2016 ജനുവരിയിലാണ് സര്‍ക്കാരിനെതിരെയുള്ള വിദ്വേഷ പ്രവർത്തനങ്ങളെത്തുടർന്ന് കൊറിയന്‍ സര്‍ക്കാർ പിടികൂടി തടവിലാക്കിയത്. പ്യോംഗ്യാംഗ് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. 15 വര്‍ഷത്തെ കഠിന ജോലിയാണ് യുവാവിന് വിധിച്ചത്, എന്നാല്‍ കൊറിയ തടവിലാക്കിയ യുവാവിനെക്കുറിച്ച് കഴിഞ്ഞ 15 മാസത്തോളമായി ബന്ധുക്കൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. 2016ൽ വിചാരണയ്ക്കിടെ ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് കോമയിലാതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ഇറാന്‍ ലോകകപ്പ് യോഗ്യത നേടി, ക്വാളിഫയറില്‍ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു, ഇറാന്റെ കരുത്ത്!!

 photo-2

സിൻസിനാറ്റി ലങ്കൻ വിമാനത്താവളത്തിൽ വാർമ്പിയർ എത്തുന്നതിന് മുമ്പായി സുഹൃത്തുക്കളും ബന്ധുക്കളും തടിച്ചു കൂടിയിരുന്നു. വിമാനത്തവളത്തില്‍ തയ്യാറാക്കി നിർത്തിയിരുന്ന രണ്ട് മൊബൈൽ ഐസിയു യൂണിറ്റുകളാണ് യുവാവിന് അടിയന്തര ചികിത്സ ലഭ്യമാക്കിയത്. ഇയാള്‍ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്ന് നേരത്തെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രത്യേക അംബാസഡർ ജോസഫ് യുംഗ് കൊറിയയിലേയ്ക്ക് പോയി മാനുഷിക പരിഗണന വെച്ച് യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് 22കാരൻറെ മോചനത്തിന് വഴിയൊരുങ്ങുന്നത്. തിങ്കളാഴ്ച രണ്ട് ഡോക്ടർമാർക്കൊപ്പം എത്തിയ യുംഗ് വാർമ്പിയറിനെയും സന്ദര്‍ശിച്ചിരുന്നു. മുൻ യുഎസ് ബാസ്കറ്റ് ബോൾ താരം ഡെന്നീസ് റോഡ്മാന്‍റെ പങ്കും മോചനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപ് ഭരണകൂടം മോചനത്തിൽ റോഡ്മാനുള്ള പങ്ക് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

English summary
North Korea releases US student Otto Warmbier, officials say he is in coma
Please Wait while comments are loading...