ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം, വൻ സ്വീകരണം നൽകുമെന്ന് ഉത്തരകൊറിയ? ഭീതിയിൽ ലോകം

  • Posted By:
Subscribe to Oneindia Malayalam

 സോൾ: ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ബാഗമായി നവംബർ 7 നു ദക്ഷിണ കൊറിയ സന്ദർശിക്കും. ഇതിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ആണവ ശേഖരം വർധപ്പിക്കുമെന്ന് കൊറിയ അറിയിച്ചുണ്ട്. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാകപോര് കടുക്കുന്ന പശ്ചാത്തലത്തിൽ അയല്‍രാജ്യത്തെത്തുന്ന ട്രംപിനെ ഉത്തര കൊറിയ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങൾ.

പ്ലാസ്റ്റിക് സർജറിയ്ക്ക് തയ്യാറായി ഒപ്പറേഷൻ തിയേറ്ററിൽ അധോലോക നായകൻ; എന്നാൽ അവിടെ നടന്നത്...

ഉത്തരകൊറിയയുടെ മേൽ എത്ര സമ്മർദ്ദവും ഉപരോധവും ചെലുത്തിയാലും തങ്ങൾ ആണവ പരീക്ഷണം അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് തങ്ങളോടുള്ള ശത്രുതാ മനോഭാവം ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപയോഗിച്ച് നടപടികള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

trump

പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനു തുടക്കമിട്ട ട്രംപ്, ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി കൂടിക്കാഴ്ച നടത്തി. നാളെ ജപ്പാനിലെത്തുന്ന ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്.

English summary
North Korea ruled out talks and threatened to increase its nuclear arsenal in a fresh warning to Donald Trump's administration Saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്