കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ 'ദുഷ്ട ശക്തി'കളുടെ സംഗമം; അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും ആശങ്ക!! പത്ത് ദിനം

ഇറാനും സൗദിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് നിര്‍ണായകമായ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: ലോകത്തെ വന്‍ ശക്തിരാഷ്ട്രങ്ങള്‍ക്ക് എന്നും ഭയം വിതയ്ക്കുന്ന രാജ്യങ്ങളുണ്ട്. അവര്‍ക്ക് സൈനിക ബലമോ, ആയുധ ശേഷിയോ ഉണ്ടാവണം എന്നില്ല. പക്ഷേ, വന്‍ ശക്തികളുടെ ഉറക്കം കെടുത്തിക്കൊണ്ടേ ഇരിക്കും അത്തരം രാജ്യങ്ങള്‍. ഇന്ന് ലോകത്തുള്ള അത്തരം രാജ്യങ്ങളാണ് ഉത്തര കൊറിയയും ഇറാനും. ഈ രണ്ട് രാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച നടക്കാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഈ വാര്‍ത്തയാകട്ടെ അമേരിക്കക്കും ഗള്‍ഫ് മേഖലയിലെ അധിപന്മരായ സൗദി അറേബ്യയ്ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്. കാരണം അറബ് ലോകത്ത് സമ്പന്നരായ രാജ്യങ്ങള്‍ക്ക് എന്നും ഇറാനെ ഭയമാണ്. ഉത്തര കൊറിയയാകട്ടെ, അമേരിക്കക്കും അവരുടെ പസഫിക്കിലെ സഖ്യകക്ഷികള്‍ക്കും ആശങ്ക മാത്രമാണ് സൃഷ്ടിക്കുന്നത്. എന്താണ് ഈ രണ്ട് രാജ്യങ്ങളും ഇപ്പോള്‍ ചര്‍ച്ച നടത്താനുള്ള കാരണം...

കിം യോങ് നാം തെഹ്‌റാനില്‍

കിം യോങ് നാം തെഹ്‌റാനില്‍

ഉത്തര കൊറിയയുടെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് കിം യോങ് നാം. ഇദ്ദേഹമാണ് ഇറാനിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത പത്ത് ദിവസം ഇദ്ദേഹം തലസ്ഥാനമായ തെഹ്‌റാനിലുണ്ടാകും.

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍

ഉത്തര കൊറിയ ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് അമേരിക്കയെയും ദക്ഷിണ കൊറിയയെയും ജപ്പാനെയും ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍. കൂടാതെ ഈ മിസൈലിന് അമേരിക്കയിലെ ഹൃദയ ഭാഗങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുപ്രധാനമായ കരാറുകള്‍

സുപ്രധാനമായ കരാറുകള്‍

ഈ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയന്‍ നേതാവ് ഇറാനിലെത്തുന്നത്. ഉത്തര കൊറിയയുടെ സുപ്രീം അസംബ്ലിയുടെ ചെയര്‍മാനാണ് കിം യോങ് നാം. ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും സുപ്രധാനമായ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.

ഇറാന്റെ മിസൈലുകള്‍

ഇറാന്റെ മിസൈലുകള്‍

ഇറാനും അടുത്തിടെ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക ഉടക്കിട്ടിരിക്കുകയാണ്. ഇറാനെതിരേ പുതിയ ഉപരോധവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

കൈവിട്ട കളികള്‍

കൈവിട്ട കളികള്‍

അമേരിക്കയുടെത് കൈവിട്ട കളികളാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആണവ കരാറിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഇറാനെതിരായ ഉപരോധം പിന്‍വലിച്ചിരുന്നു.

അമേരിക്ക ലംഘിച്ചു

അമേരിക്ക ലംഘിച്ചു

ഈ കരാര്‍ പ്രകാരമുള്ള ധാരണകളാണ് അമേരിക്ക ലംഘിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഉത്തര കൊറിയക്കെതിരേയും അമേരിക്കന്‍ ഉപരോധം നിലവിലുണ്ട്.

ആശങ്കയുടെ കാരണം

ആശങ്കയുടെ കാരണം

കിം യോങ് നാമും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മില്‍ ചര്‍ച്ച നടത്തുന്നതില്‍ അമേരിക്കക്കും സൗദിക്കും ആശങ്കയുണ്ട്. ഇരുവരും സൈനിക, ആയുധ, പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം.

പുതിയ സ്ഥാനാരോഹണം

പുതിയ സ്ഥാനാരോഹണം

ആഗസ്ത് അഞ്ചിനാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ രണ്ടാമൂഴം ഔദ്യോഗികമായി തുടങ്ങുന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഉത്തര കൊറിയന്‍ പ്രതിനിധി വന്നത്.

 സൗദിയുടെ മേധാവിത്വം

സൗദിയുടെ മേധാവിത്വം

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അറബ് ലോകത്തിന്റെ മേധാവിത്വം ആഗ്രഹിക്കുന്ന രാജ്യമാണവര്‍. ഈ ആഗ്രഹത്തിന് ഏക വെല്ലുവിളി ഇറാനാണ്. സൈനികമായി ഇറാന്‍ ശക്തി പ്രാപിക്കുന്നത് സൗദിക്ക് തിരിച്ചടിയാണ്.

പുകയുന്ന അതിര്‍ത്തികള്‍

പുകയുന്ന അതിര്‍ത്തികള്‍

ഇറാനും സൗദിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് നിര്‍ണായകമായ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച. ചര്‍ച്ച നടത്തുന്ന രാജ്യങ്ങള്‍ ആണവ ശക്തികളാണെന്ന് അമേരിക്ക ആരോപിക്കുന്നവരുമാണ്. ഉത്തര കൊറിയയുടെ സാങ്കേതിക വിദ്യകള്‍ ഇറാന്‍ കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നുണ്ടെന്ന് ഇറാന്‍ പ്രതിരോധ നിരീക്ഷകനായ താല്‍ ഇന്‍ബാര്‍ പറഞ്ഞു.

English summary
A top North Korean politician recently left Pyongyang for a 10-day trip to Iran, a country that may still be cooperating militarily with the Kim Jong Un regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X