ആകാശത്ത് നിന്ന് തീഗോളം വരും: ഭൂമി പിളരും, ലോകരാജ്യങ്ങള്‍ പോരടിക്കും, ചുടുചോരയും ഭൂകമ്പവും

  • Written By:
Subscribe to Oneindia Malayalam

ആഗോളതലത്തില്‍ മാനവ സമൂഹം നേരിടാന്‍ പോകുന്നത് വന്‍ വിപത്തുകളെന്ന് പ്രവചനം. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ പുറത്തുവിടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. നോസ്ട്രാഡമസിന്റെ ഇതുവരെയുള്ള മിക്ക പ്രവചനങ്ങളും ശരിയായിരുന്നുവെന്നാണ് അനുയായികള്‍ പറയുന്നത്. 2018ല്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ടത്രെ. കൂടാതെ ചൂട് സഹിക്കാന്‍ കഴിയാതെയാകും. പ്രളയജലം ഭൂമിയെ വിഴുങ്ങും. ആകാശത്ത് നിന്ന് വന്‍ തീഗോളം ഭൂമിയിലേക്ക് പതിക്കും. ഈ ഘട്ടത്തില്‍ പ്രകമ്പനമുണ്ടായി ഭൂമി പിളര്‍ന്നുപോകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചുവെന്ന് കോണ്‍സ്പിറസി സിദ്ധാന്തക്കാര്‍ പറയുന്നു... അവര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ-

 ഫ്രഞ്ച് പ്രവാചകന്‍

ഫ്രഞ്ച് പ്രവാചകന്‍

മൈക്കല്‍ ഡി നോസ്ട്രാഡമസ് 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകനാണ്. മാനവകുലം നേരിടാന്‍ പോകുന്ന വിപത്തുകളെ കുറിച്ച് അദ്ദേഹം തന്റെ ശ്ലോകങ്ങള്‍ വഴി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ ഹിറ്റ്‌ലറിന്റെ ഉദയം മുതല്‍ ട്രംപിന്റെ വരവ് വരെ പ്രവചിച്ച വ്യക്തിയാണ് നോസ്ട്രാഡമസ്.

 ഒരു സംഭവം

ഒരു സംഭവം

ഒരു സംഭവം കാരണമായല്ല ലോകം അവസാനിക്കുകയെന്ന് നോസ്ട്രാഡമസിന്റെ ശ്ലോകങ്ങള്‍ വിശകലനം ചെയ്ത് അനുയായികള്‍ പറയുന്നു. പകരം നിരവധി പ്രതിസന്ധികള്‍ രൂപപ്പെടും. പ്രകൃതി ദുരന്തങ്ങള്‍, ആകാശത്ത് നിന്ന് തീഗോളങ്ങള്‍ ഭൂമിയിലേക്ക് വരിക, വന്‍ ദുരിതം വിതച്ച് മൂന്നാംലോക യുദ്ധമുണ്ടാകുക ഈ മൂന്ന് കാര്യങ്ങളാണ് ഉടന്‍ ലോകം നേരിടാന്‍ പോകുന്നത്.

ആകാശം തീ തുപ്പും

ആകാശം തീ തുപ്പും

നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥം ലെസ് പ്രൊഫറ്റീസ് 1555ലാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഉടന്‍ സംഭവിക്കാന്‍ സാധ്യതയുള്ള പ്രവചനം ആകാശം തീ തുപ്പുമെന്നതാണ്. തീഗോളം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കും. കടുത്ത ചൂട് ഭൂമിയില്‍ അനുഭവപ്പെടുന്ന വേളയിലാണിതുണ്ടാകുക.

കര കടലെടുക്കും

കര കടലെടുക്കും

കര കടലെടുക്കുന്ന സാഹചര്യം വരും. ശക്തമായ ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഭൂമി പിളരുന്ന അവസ്ഥയുണ്ടാകും. സൂര്യനില്‍ നിന്ന് മനുഷ്യന് ദുരിതം വിതയ്ക്കുന്ന രശ്മികള്‍ ഭൂമിയിലേക്ക് പതിക്കും. മനുഷ്യ ശരീരത്തിന് നിരവധി മാരക രോഗങ്ങള്‍ക്ക് അത് കാരണമാകുമത്രെ.

 തണുപ്പോ തണലോ

തണുപ്പോ തണലോ

ഭൂമിയില്‍ കടുത്ത ചൂട് അനുഭവപ്പെടും. തണുപ്പോ തണലോ കിട്ടുന്ന പ്രദേശങ്ങള്‍ ഇല്ലാതാകും. ചൂട് സഹിക്കാന്‍ പറ്റാതെ മനുഷ്യരും മൃഗങ്ങളും നെട്ടോട്ടമോടും. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിക്ക് സുഷിരം ഉണ്ടാകുകയും അതുവഴി മനുഷ്യരാശിയുടെ നാശത്തിന് കാരണമായ വസ്തുക്കള്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യും.

മെയ് മാസത്തില്‍

മെയ് മാസത്തില്‍

ശക്തമായ ഭൂകമ്പങ്ങളുണ്ടാകും. ശനി, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ച് നിരയായി നില്‍ക്കപ്പെടും. മെയ് മാസത്തിലാണ് ഈ അവസ്ഥയുണ്ടാകുക. രോഗങ്ങള്‍ വ്യാപകമാകും. മുട്ടയേക്കാള്‍ വലിപ്പത്തില്‍ ആലിപ്പഴം വര്‍ഷിക്കും. ഇന്നു വരെ കണ്ടിട്ടില്ലാത്ത അത്രയും ശക്തമായ പ്രകൃതി ദുരന്തങ്ങളുണ്ടാകും.

27 വര്‍ഷം യുദ്ധം

27 വര്‍ഷം യുദ്ധം

മനുഷ്യന്റെ ചില പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുക. കൂടാതെ ലോകത്തെ രണ്ട് പ്രബല ശക്തികള്‍ തമ്മില്‍ യുദ്ധമുണ്ടാകും. ഫ്രാന്‍സില്‍ വന്‍ വിപത്താണ് ആ യുദ്ധം വിതയ്ക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യുദ്ധം വ്യാപിക്കും. 27 വര്‍ഷം യുദ്ധം നീളും.

സമാധാനം പുലരും

സമാധാനം പുലരും

ഓരോ മനുഷ്യനും കനത്ത തിരിച്ചടി നല്‍കിയാണ് യുദ്ധം നീങ്ങുക. 27 വര്‍ഷത്തിന് ശേഷം പിന്നീട് സമാധാനം പുലരും. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള യുദ്ധ സമാന സാഹചര്യങ്ങളാണ് നോസ്ട്രാഡമസിന്റെ അനുയായികള്‍ ഈ പ്രവചനത്തോട് ചേര്‍ത്ത് വായിക്കുന്നത്.

പടിഞ്ഞാറ് പരാജയപ്പെടും

പടിഞ്ഞാറ് പരാജയപ്പെടും

കിഴക്കന്‍ രാജ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ പരാജയപ്പെടുത്തും. കരയിലും കടലിലും യുദ്ധം കൊടുമ്പിരി കൊള്ളും. ആഗോള സാമ്പത്തിക രംഗം താറുമാറാകും. പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ മനുഷ്യനോട് കൂടുതല്‍ അടുത്തുവരുമെന്നും പ്രവചനത്തിലുണ്ട്. പല പ്രവചനങ്ങളും മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ്.

മുന്‍ പ്രവചനങ്ങള്‍

മുന്‍ പ്രവചനങ്ങള്‍

ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് തന്നെയാണ് നോസ്ട്രാഡമസിന്റെ അനുയായികള്‍ പറയുന്നത്. നേരത്തെ പല പ്രവചനങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 1933ല്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറുടെ വളര്‍ച്ച, 1666ല്‍ ലണ്ടനിലുണ്ടായ തീപ്പിടുത്തം, 1559ല്‍ ഫ്രാന്‍സിലെ ഹെന്‍ട്രി രണ്ടാമന്റെ മരണം മുതല്‍ ആണുബോംബ് വര്‍ഷിച്ചത്, രണ്ടാംലോക യുദ്ധം, 2001ല്‍ ലോക വ്യാപാര നിലയം ആക്രമിക്കപ്പെട്ടത് തുടങ്ങിയവയെല്ലാം നോസ്ട്രാഡമസ് പ്രവചിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ശ്ലോകങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ പറയുന്നത്.

ട്രംപിന്റെ വരവ്

ട്രംപിന്റെ വരവ്

ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ 45ാം ഭരണാധികാരി വിവരക്കേട് വിളിച്ചുപറയുന്ന വ്യക്തിയായിരിക്കുമെന്ന് നോസ്ട്രാഡമസ് പ്രവചിച്ചിട്ടുണ്ട്. ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തും അദ്ദേഹം. അനാവശ്യ കാര്യങ്ങള്‍ പറയുന്നതിന് ധൈര്യം കാണിക്കുന്ന വ്യക്തിയായിരിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. അതെല്ലാം നിലവിലെ അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ചാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ഭൂകമ്പവും വെള്ളപ്പൊക്കവും

ഭൂകമ്പവും വെള്ളപ്പൊക്കവും

കിഴക്കന്‍ രാജ്യങ്ങളില്‍ ഭൂകമ്പവും വെള്ളപ്പൊക്കവും വര്‍ധിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം കടുത്ത ചൂട് അനുഭവപ്പെടുമെന്നുമാണ് പ്രവചനം. ഇതെല്ലാം 2018ല്‍ നടക്കുമെന്നും നോസ്ട്രാഡമസിന്റെ അനുയായികള്‍ അഭിപ്രായപ്പെടുന്നു. തണലുണ്ടാകില്ല, മഞ്ഞ് കാണില്ല, കാടുകള്‍ നശിക്കും, ഭൂമി പഴുക്കും തുടങ്ങിയവയും നടക്കുമെന്നാണ് പ്രവചനം.

ഇതെല്ലാം തെറ്റ്

ഇതെല്ലാം തെറ്റ്

എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് പറയുന്നവരും കുറവല്ല. നോസ്ട്രാഡമസിന്റെ വാക്കുകള്‍ വിശകലനം ചെയ്തതില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്ര എഴുത്തുകാരനായ ബ്രെയിന്‍ ഡണ്ണിങ് പറയുന്നത്. ഇതൊന്നും ഗൗരവത്തിലെടുക്കേണ്ടേന്നും ആശങ്കപ്പെടുത്തുന്നതെല്ലാം അവഗണിക്കണമെന്നും അദ്ദേഹം പറയുന്നു.

English summary
Nostradamus 2018 prediction: The END OF THE WORLD is coming next year warns famed prophet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്