ഉത്തരങ്ങള്‍ വാട്‌സ്ആപ്പ് വഴി, ഓണ്‍ലൈനിലും അന്വേഷണം; നഴ്‌സിങ് വിദ്യാര്‍ഥികളുടെ കോപ്പിയടി വൈറല്‍
ഭോപ്പാല്‍: പരീക്ഷയില്‍ കോപ്പിയടിക്കുന്ന നഴ്‌സിങ് വിദ്യാര്‍ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തില്‍. മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ ആശുപത്രിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ കോപ്പിയടിക്കുന്നത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളിയാഴ്ച നടന്ന പരീക്ഷയിലാണ് കൂട്ടക്കോപ്പിയടി നടന്നത്.
സ്വകാര്യ നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷക്കായി സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി അഞ്ചംഗ കമ്മറ്റിയെയാണ് നിയോഗിച്ചത്. ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ രാകേഷ് ശര്‍മയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

വിഷയത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജനും നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ പഠിച്ച് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ശര്‍മ വ്യക്തമാക്കി.

അതേ സമയം പരീക്ഷയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലയെന്നാണ് സിവില്‍ സര്‍ജന്‍ വിനോദ് ഗുപ്ത നല്‍കിയ വിശദീകരണം. പരീക്ഷക്ക് ഇന്‍വിജിലേറ്ററായി വന്നവര്‍ക്കാകും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം വിവരങ്ങള്‍ നോക്കി എഴുതുന്ന വിദ്യാര്‍ഥികളെ ദൃശ്യങ്ങളില്‍ നിന്ന് കാണാം. ആദ്യവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണിതെന്നാണ് വിവരം. പുറത്തുനിന്നവര്‍ ഉത്തരങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു നല്‍കിയെന്നും ഫോണില്‍ നോക്കി ഉത്തരങ്ങള്‍ എഴുതിയെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications