Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെതിരെ പുതിയ തന്ത്രങ്ങളുമായി ഒബാമ, നേരിടാന്‍ റഷ്യയുടെ പിന്തുണ വേണം

ക്വാലലംപൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. ഇതിനായി റഷ്യയുടെ സഹായം തേടും. ഐസി സിന്റെ നേതൃത്വത്തെ ഇല്ലായ്മ ചെയ്യും. നൂറിലേറെ രാജ്യങ്ങള്‍ ഐസിസിനെതിരെ പോരാടുണ്ടെന്ന് ഒബാമ പറഞ്ഞു.

ഈ സഖ്യത്തെ അമേരിക്ക നയിക്കുമെന്നും ഒബാമ പറഞ്ഞു. അമേരിക്കയ്‌ക്കൊപ്പം റഷ്യയും അണിച്ചേരണമെന്ന് ഒബാമ പറഞ്ഞു. മലേഷ്യയിലെ ക്വലലംപൂരില്‍ ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

 തീവ്രവാദത്തെ ഇല്ലാതാക്കണം

തീവ്രവാദത്തെ ഇല്ലാതാക്കണം

തീവ്രവാദത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല, പാരിസില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല.

ലോകം ഒന്നിച്ച് അണിചേരണം

ലോകം ഒന്നിച്ച് അണിചേരണം

തീവ്രവാദം ഇല്ലാതാക്കാന്‍ ലോകം ഒന്നിച്ച് അണിച്ചേരണം. ഈ ആഗോള ശ്രമത്തിന് അമേരിക്ക തയാറാണ്. ഒപ്പം തന്നെ റഷ്യയുടെ സഹായവും ആവശ്യമാണ്.

റഷ്യയുടെ പിന്തുണ ആവശ്യം

റഷ്യയുടെ പിന്തുണ ആവശ്യം

ഐസിസിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് റഷ്യയുടെ പിന്തുണ ആവശ്യമാണ്. ഇതിന് വേണ്ടി വഌഡിമര്‍ പുടിന്‍ തയാറാവണം. 224 യാത്രക്കാരുടെ റഷ്യന്‍ വിമാനം തകര്‍ത്തത് ഐസിസ് ആണ്.

 ആസാദിനെ റഷ്യ പിന്തുണയ്ക്കരുത്

ആസാദിനെ റഷ്യ പിന്തുണയ്ക്കരുത്

ആസാദിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറണം. ആസാദ് ഭരണത്തില്‍ ഉള്ളിടത്തോളം സിറിയയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാനാവില്ല.

ഐസിസ് നിലയുറപ്പിച്ചത്

ഐസിസ് നിലയുറപ്പിച്ചത്

ആസാദും വിമതരും തമ്മിലുള്ള പോരാട്ടം മുതലെടുത്താണ് സിറിയയിലും ഇറാക്കിലും ഐസിസ് ചുവടുറപ്പിച്ചിട്ടുള്ളത്.ഇതിന്റെ ഫലമാണ് 130 പേര്‍ പാരിസില്‍ കൊല്ലപ്പെടാനിടയായത്.

 ചാവേറക്രമണങ്ങള്‍ തടയണം

ചാവേറക്രമണങ്ങള്‍ തടയണം

ചാവേറാക്രമണങ്ങള്‍ക്ക് തടയിടണം. ഇത് ഐസിസിനെ തോല്‍പ്പിക്കാനുള്ള ഏറ്റവും ശ്കതമായ മാര്‍ഗ്ഗമാണ്.

 ഭീകാക്രമണങ്ങളില്‍ തളരരുത്

ഭീകാക്രമണങ്ങളില്‍ തളരരുത്

ഭീകരാക്രമണങ്ങള്‍ല്‍ തളരാതെയും ഭയക്കാതെയും നേരിടാന്‍ ഓരോ രാജ്യത്തിനും കഴിയണം. ഒരാള്‍ മരിക്കാന്‍ തയ്യാറായാല്‍ എത്ര പേരെ വേണമെങ്കിലും കൊല്ലാനാവുംഒബാമ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+