ഇളവുകൾ റദ്ദാക്കി ഒമാൻ: ആറുമാസം കഴിഞ്ഞ വിദേശികൾക്ക് തിരികെ വരാനുള്ള സൗകര്യം നിർത്തലാക്കി
മസ്കത്ത്: ആറ് മാസത്തിലധികം ഒമാന് പുറത്ത് താമസിച്ച റെസിഡന്റ് വിസയുള്ള വിദേശികൾക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന സൌകര്യം നിർത്തലാക്കി. വിദേശ തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തായിരിക്കെ ഓൺലൈനായി വിസ പുതുക്കുന്നതിനായി ഉണ്ടായി നിലവിലുണ്ടായിരുന്ന സംവിധാനവും ഇതോടെ എടുത്ത് നീക്കിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ഇളവുകൾ നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. വ്യോമഗതാഗതം പുനസ്ഥാപിക്കുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെയാണ് നേരത്തെ ഏർപ്പെടുത്തിയ ഇളവുകൾ ഒഴിവാക്കിയിട്ടുള്ളതെന്നാണ് റോയൽ ഒമാൻ പോലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതൽ തന്നെ സർക്കാർ വിസാ നിയമത്തിലെ നിബന്ധനകൾ പുനഃസ്ഥാപിക്കാൻ ആരംഭിച്ചിരുന്നു.

തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങരുതെന്നാണ് ഒമാൻ വിസാ നിയമത്തിലെ ചട്ടം. 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയാൽ വിസ റദ്ദാകും. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈയിലാണ് ഒമാൻ വിദേശകൾക്ക് താൽക്കാലിക ഇളവുകൾ പ്രഖ്യാപിച്ചത്.
താൽക്കാലിക ഇളവ് അനുസരിച്ച് സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്കും തിരിച്ചെത്താൻ കഴിഞ്ഞിരുന്നു. അല്ലാത്തപക്ഷം ഇത്തരത്തിൽ 180 ദിവസത്തിലധികം വിദേശത്ത് കഴിഞ്ഞവർക്ക് ഒമാനിലേക്ക് തിരിച്ചെത്തണമെങ്കിൽ സ്പോൺസർമാർ അതാത് എമിഗ്രേഷൻ ഓഫീസുകളുമായി ബന്ധപ്പെടണം. ഈ സാഹചര്യം എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ മാത്രമാണ് നിലവിലെ വിസ റീ ഇഷ്യൂ ചെയ്ത് നൽകുക.












Click it and Unblock the Notifications