കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ നഴ്‌സിന്റെ കൊലപാതകം: പാക്കിസ്താന്‍ സ്വദേശിയെ വിട്ടയച്ചു

Google Oneindia Malayalam News

സലാല: ഒമാനില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുക്കാനായി വിളിച്ച പാക്കിസ്താന്‍ സ്വദേശിയെ വിട്ടയച്ചു. എന്നാല്‍ ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ പോലീസ് കസ്റ്റഡിയില്‍ കഴിയവെയാണ് ഇയാളെ വിട്ടയച്ചിട്ടുള്ളത്. ലിന്‍സണില്‍ നിന്ന് പൊലീസ് തെളിവെടുത്തുവരികയാണ്. ലിന്‍സന്‍- ചിക്കു ദമ്പതികളുടെ അടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന പാക് സ്വദേശിയായി ബന്ധിപ്പിക്കാനുതകുന്ന തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്നാണ് സൂചന. കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, ചിക്കുവിന്റെ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന് ഇരുവരുടേയും മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ചിക്കുവിന്റെ കുടുംബത്തിനോ കേസ് അന്വേഷിക്കുന്ന ഒമാന്‍ പൊലീസിനോ അത്തരമൊരു ആക്ഷേപമില്ലെന്നും ലിന്‍സണെ പൊലീസ് കസ്റ്റഡിയിലെടുത്തത് കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണെന്നും ഇതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

oman-nurse-1

രണ്ട് ദിവസത്തിനുള്ളില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംബസിയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. കൊലപാതക കേസ് ആയതിനാല്‍ എംബസിക്ക് പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്.

കൊല നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നേരത്തെ തന്നെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിക്കു ജോലിചെയ്യുന്ന സ്ഥാപനത്തിലെ പുരുഷ ജീവനക്കാരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

English summary
Oman police freed pakisthan citizen in connection with malayalee nurse chicku Robert's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X