കൂടുതല്‍ അപകടകരമായ വേരിയന്റുകള്‍ ഇനിയും വരാം, ഒമൈക്രോണ്‍ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഒമൈക്രോണ്‍ കേസുകള്‍ ലോകത്താകെ വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ലോകം ഭയക്കേണ്ടതുണ്ടെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന. അപകടകരമായ പുതിയ വേരിയന്‍രുകല്‍ ഇനിയും ഉണ്ടായി വരാമെന്നാണ് മുന്നറിയിപ്പ്. ഒമൈക്രോണ്‍ വ്യാപനത്തിലൂടെ അക്കാര്യം സംഭവിക്കുമെന്നും അവര്‍ പറയുന്നു. നിലവില്‍ കേസുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും അപകടകാരിയല്ല എന്ന വിലയിരുത്തലിലാണ് പലരും. എന്നാല്‍ ജാഗ്രത പാലിക്കണമെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജന്‍സീസ് ഓഫീസറായ കാതറീന്‍ സ്മാള്‍വുഡ്. കേസുകള്‍ കൂടി വരുന്നത് മഹാമാരി അവസാനിക്കുന്നതിനാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയേക്കാം. കൂടുതല്‍ അപകടകരമായ വേരിയന്റുകള്‍ക്കായിരിക്കും അത് വഴിവെക്കുകയെന്നും സ്മാള്‍വുഡ് പറഞ്ഞു.
Recommended Video

ഇപ്പോള്‍ ലോകം കരുതുന്നതിന്റെ വിപരീത ഫലം ഉണ്ടാക്കാന്‍ ഒമൈക്രോണിനെ കൊണ്ട് സാധിക്കും. കൂടുതല്‍ വേരിയന്റുകള്‍ വരാന്‍ ഇപ്പോഴുള്ള വ്യാപനത്തിലൂടെ സാധിക്കും. ഒമൈക്രോണ്‍ ഇപ്പോള്‍ അപകടകാരിയാണ്. തീര്‍ച്ചയായും അത് മരണങ്ങള്‍ക്ക് കാരണമാകും. വലിയ തോതില്‍ ജനിതകമാറ്റം വന്ന വേരിയന്റുകളെ പുതിയതായി അതിലൂടെ കൊണ്ടുവരാനും ഒമൈക്രോണിന് സാധിക്കും. ഒരുപക്ഷേ ഡെല്‍റ്റയേക്കാള്‍ കുറവുണ്ടാകും മരണനിരക്കില്‍ എന്നാണ് കരുതുന്നത്. പക്ഷേ അതിനേക്കാള്‍ അപകടകരമാണ് പുതിയൊരു വകഭേദം ഉണ്ടാവുന്നത്. അതിനെ ജാഗ്രതയോടെ കാണണമെന്നും കാതറീന്‍ പറഞ്ഞു. അധികം പ്രശ്‌നമില്ലാതെ തുടങ്ങിയ വേരിയന്റ് ഇപ്പോള്‍ ലോകം മുഴുവന്‍ വേരുറപ്പിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
മഹാമാരി തുടങ്ങിയ ശേഷം യൂറോപ്പിലാകെ നൂറ് മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021ന്റെ അവസാന വാരം അഞ്ച് മില്യണ്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുമ്പ് ഉണ്ടായ കേസുകളുടെ വ്യാപനത്തേക്കാള്‍ എത്രയോ മുകളിലാണ് ഇപ്പോഴുള്ള വ്യാപനമെന്ന് കാതറീന്‍ സ്മാള്‍വുഡ് പറയുന്നു. വളരെ അപകടകരമായ ഘട്ടമാണിത്. പശ്ചിമ യൂറോപ്പില്‍ അപകടകരമായ രീതിയില്‍ മുന്നോട്ട് കുതിക്കുകയാണ് കൊവിഡ് കേസുകള്‍. അതിന്റെ പൂര്‍ണമായ ആഘാതങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് അവര്‍ പറയുന്നു. വ്യക്തിപരമായ അളവില്‍ ഗുരുതരമായ കേസുകള്‍ അത്രത്തോളം ഉണ്ടാവില്ല. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതും കുറവായിരിക്കും. ഇത് ഡെല്‍റ്റയെ താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണെന്നും കാതറീന്‍ പറഞ്ഞു.
ഇപ്പോഴുള്ള കേസുകള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് ഒമൈക്രോണ്‍ വലിയ റിസ്‌കാണെന്ന് പറയേണ്ടി വരും. വന്‍ തോതില്‍ കേസുകള്‍ വര്‍ധിക്കുമ്പോള്‍ പലര്‍ക്കും ഇത് ഗുരുതരമാകാനാണ് സാധ്യത. മറ്റ് രോഗങ്ങള്‍ ഉള്ളവരെയും ഇത് വല്ലതെ ബാധിക്കും. ഇത് ആശുപത്രിയിലേക്ക് കേസുകള്‍ എത്തുന്നത് വര്‍ധിപ്പിക്കും. തീര്‍ച്ചയായും അതിലൂടെ മരണനിരക്കും വര്‍ധിക്കുമെന്നും കാതറീന്‍ വ്യക്തമാക്കി. അതേസമയം ബ്രിട്ടനില്‍ ആശുപത്രിയില്‍ നിറഞ്ഞു കവിയുന്ന അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെ ആശുപത്രിയില്‍ ആളുകളുടെ കുറവുണ്ട്. ഇത് ഒമൈക്രോണ്‍ കാരണം സംഭവിച്ചതാണ്. രണ്ട് ലക്ഷം കേസുകള്‍ക്ക് മുകളിലാണ് ബ്രിട്ടനില്‍ പ്രതിദിന കേസുകള്‍.












Click it and Unblock the Notifications